"> സേമിയ സ്വീറ്റ് | Malayali Kitchen
HomeRecipes സേമിയ സ്വീറ്റ്

സേമിയ സ്വീറ്റ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

സേമിയ -2 1/ 2 കപ്പ്‌
പഞ്ചസാര -1 1 / 2 കപ്പ്‌
ചൂട് വെള്ളം -5 കപ്പ്‌
പാല്പ്പൊടി -3 ടേബിൾ ടീസ്പൂണ്‍
ഏലക്ക പൊടി -മുക്കാൽ കപ്പ്‌
നെയ്യ് – കാൽ കപ്പ്‌
അണ്ടിപരിപ്പ് -25 ഗ്രാം
കേസരി കളർ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്കു 2 ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടി പരിപ്പ് വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ സേമിയ ചെറുതായൊന്നു ചൂടാക്കുക.ഇതിലേക്ക് 5 കപ്പ്‌ തിളച്ച വെള്ളമൊഴിച്ച് വേവിക്കുക .സേമിയ വെന്തു കഴിഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം,ഒപ്പം ആവശ്യത്തിനുള്ള കളറും.എല്ലാം കൂടി മിക്സ്‌ ചെയ്തെടുക്കുക.

നന്നായി കുറുകി വരുന്ന പാകം വരെ വഴറ്റുക. ഇതിലേക്ക് 3 ടേബിൾ സ്പൂണ്‍ പാല്പൊടി ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കുക.ഏലക്ക പൊടിയും ചേർത്ത് കൊടുക്കാം.എല്ലാം കൂടി കുറുകി പാത്രത്തിൽ നിന്നും വരുന്ന സമയം വരെ വേവിക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകമായാൽ ബാകിയുള്ള നെയ് കൂടി ഇതിൽ ചേര്ക്കാം .തീ അണച്ച് ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ് തടവി ഈ കൂട്ട് ഇതിലേക്കൊഴിച്ച് പരത്തി തണുക്കാൻ വെക്കുക. നല്ല പോലെ ഉറച്ചു കഴിഞാൽ ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തു ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *