"> അടിപൊളി ബീറ്റ്റൂട്ട് വൈൻ | Malayali Kitchen
HomeRecipes അടിപൊളി ബീറ്റ്റൂട്ട് വൈൻ

അടിപൊളി ബീറ്റ്റൂട്ട് വൈൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

· ബീറ്റ്റൂട്ട്-3 എണ്ണം (500 ഗ്രാം )
· പഞ്ചസാര- 2 കപ്പ്
· കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം )
· ഗ്രാമ്പു- 6 എണ്ണം
· ഏലക്കായ- 4 എണ്ണം
· ഉണക്ക മുളക് – 2 എണ്ണം
· ഗോതമ്പ്- ഒരു കൈ നിറച്ചു
· ചെറുനാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
· യീസ്റ്റ്- 1 ടീസ്പൂൺ
· വെള്ളം- ഒന്നര ലിറ്റർ

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഴുകി മുറിച്ചെടുക്കുക .ഒരു കുക്കർ എടുത്തു അതിലേക്കു ബീറ്റ്റൂട്ട് അരിഞ്ഞതും രണ്ടു കഷ്ണം പട്ട ,4 ഗ്രാമ്പു ,4 ഏലക്കായ ,രണ്ടു വറ്റൽ മുളക് (സൈഡ് ഒന്ന് വെട്ടിയത്),ഒരു കൈ പിടി ഗോതമ്പ്,ഒന്നര ലിറ്റർ വെള്ളം എന്നിവ ചേർത്ത് കുക്കർ അടച്ചു ഒന്ന് വേവിക്കാൻ വെക്കാം .ഒരു വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യണം .ഇനി കുക്കറിലെ പ്രഷർ മുഴുവൻ പോയികഴിഞ്ഞാൽ കുക്കർ തുറന്നു വെച്ച് വൈൻ മിക്സ് നന്നായി തണുക്കാൻ വെക്കാം .വൈൻ മിക്സ് തണുത്താൽ മറ്റൊരു പാത്രത്തിലേക്ക് കുക്കറിലെബീറ്റ്റൂട്ട് വെള്ളം മാത്രം അരിച്ചെടുക്കണം . ഈ അരിച്ചെടുത്ത വൈൻ മിക്സിലേക്കു 2 കപ്പ് പഞ്ചസാര ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .അടുത്തതായി ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര്,യീസ്റ്റ് ,രണ്ടു കഷ്ണം കറുവപ്പട്ട ,രണ്ടു ഗ്രാമ്പു എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യാം .ഇനി വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം .വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി (ലൈറ്റ് കളർ ) ഇട്ടു നല്ലപോലെ മുറുക്കി കെട്ടി വക്കണം (വായു സഞ്ചാരം ഉള്ള തുണി വേണം ഇതിനു വേണ്ടി എടുക്കേണ്ടത് )വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വെക്കാൻ .നമുക്ക് നമ്മുടെ വൈൻ മൂന്ന് ദിവസം അങിനെ സൂക്ഷിച്ചു വെക്കാം . മൂന്ന് ദിവസം കഴിഞ്ഞു വൈൻ എടുത്തു വീണ്ടും ഒന്ന് കൂടി അരിച്ചെടുക്കണം
അങിനെ നമ്മുടെ സൂപ്പർ ടേസ്റ്റി ആയ വൈൻ റെഡി.. കൂടുതൽ വീര്യം ഉള്ള വൈൻ ആക്കാൻ7 ,14 ,21 എന്നിങ്ങനെ കൂടുതൽ ദിവസം വൈൻ കെട്ടി വക്കണം.വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ അതുപോലെ ഇളക്കാൻ എടുക്കുന്ന കയിൽ എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .

Leave a Reply

Your email address will not be published. Required fields are marked *