20 December, 2020
മയോണൈസ് ചിക്കൻ

ചേരുവകൾ
ചിക്കൻ – അരക്കിലോ
സവാള – 1 വലുത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
സോയസോസ് – 1 ടീസ്പൂൺ
കെച്ചപ്പ് – 1 ടേബിൾസ്പൂൺ കുരുമുളക്പൊടി – ഒന്നര ടേബിൾസ്പൂൺ പച്ചമുളക് – 3 എണ്ണം
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – 2 ടേബിൾസ്പൂൺ
മയോന്നൈസ്- അരക്കപ്പ്
ക്യാപ്സിക്കം – പകുതി
മല്ലിയില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു കടായിലേക് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റുക .കുരുമുളക്പൊടി സോയസോസ് കെച്ചപ്പ് ചേർത്ത് വഴറ്റി മൂക്കുമ്പോൾ ചിക്കൻ ചേർക്കുക .ആവശ്യത്തിന് ചൂടുവെള്ളം ഉപ്പ് ഗരം മസാല ചേർത്ത് 15 മിനുറ്റ് വേവിക്കുക വെന്തുവരുമ്പോൾ ക്യാപ്സിക്കും മല്ലിയില ചേർത്ത് തീ ഓഫ് ചെയ്തു ചൂടാറാനായി വെക്കുക .നന്നായിട്ട് ചൂടാറി വരുമ്പോൾ മയൊണൈസ് ചേർത്തിളക്കി സെർവ് ചെയ്യാം