20 December, 2020
പെർഫെക്റ്റ് പ്ലം കേക്ക്

ചേരുവകൾ
മൈദ – 1 കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
മുട്ട – 2
ബട്ടർ – കാൽ കപ്പ്
വാനില എസ്സെൻസ് – അരടീസ്പൂൺ
ബേക്കിംഗ് പൌഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് – കാൽകപ്പ്
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
ടുട്ടി ഫ്രൂട്ടി – അരക്കപ്പ്
ഉണക്ക മുന്തിരി – അരക്കപ്പ്
ഈന്തപ്പഴം – അരക്കപ്പ്
ചെറി – കാൽ കപ്പ്
അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ
ചൂടുള്ള വെള്ളം – അരക്കപ്പ്
പട്ട – ഒരു കഷ്ണം
ഗ്രാമ്പു – 2
ഏലക്ക – 1
ഉണ്ടാകുന്ന വിധം
കാൽ കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യുക ഇതിലേക്കു ചൂട് വെള്ളമൊഴിച്ചു ഇളക്കുക .ഇതിലേക്കു ഡ്രൈ ഫ്രൂട്സ് എല്ലാം ചേർത്ത് വേവിക്കുക .ബേക്കിംഗ് സോഡാ ഓറഞ്ച് തൊലി ഓറഞ്ച് ജ്യൂസ് ചേർത്ത് നന്നായിളക്കി ചൂടാറാൻ വെക്കുക .ബാക്കി പഞ്ചസാര പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് പൊടിക്കുക .മൈദ ബേക്കിംഗ് പൌഡർ ഉപ്പ് ചേർത്ത് അരിച്ചെടുക്കുക .ബട്ടർ പൊടിച്ച പഞ്ചസാര ചേർത്തിളക്കുക .ഇതിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു കൊടുത്തു വീണ്ടുമിളക്കുക .വാനില എസ്സെൻസ് അരിച്ചുവെച്ച മൈദ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക .ഇതിലേക്കു ഡ്രൈ ഫ്രൂട്സ് ചേർത്ത് മിക്സ് ചെയ്യുക .കേക്ക് മോൾഡിലേക്കൊഴിച്ചു പ്രീഹീറ്റ് ചെയ്ത പാനിലേക് വെച്ച് അടച്ചു വെച്ച് ഒന്നേകാൽ മണിക്കൂർ ബേക് ചെയ്യുക .