20 December, 2020
സ്പൈസി ചിക്കൻ ഫ്രൈ

………………………………………..
ചേരുവകൾ
……………………
ഒരു കിലോ ചിക്കൻ മീഡിയം പീസ് ആക്കി കട്ട് ചെയ്തത്
1.കാശ്മീരി മുളക്പൊടി….1.1/2 tspn
2.മഞ്ഞൾപൊടി…………1/2. tspn
3.കുരുമുളക്പൊടി…..1 tspn
4.ചിക്കൻമസാല….1. tspn
5.ഇഞ്ചിപേസ്റ്റ്……..1. tspn
6.വെളുത്തുള്ളി പേസ്റ്റ് ….1. tspn
7.ഗരം മസാല……1/2. tspn
8.പെരുംജീരക പൊടി..1/ 2. tspn
9. കോൺഫ്ലവർ.. 4. tspn
10.തൈര് …….. 4 .tspn
11.ചെറുനാരങ്ങ നീര് ..1 tspn
കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്
ആവശ്യത്തിന്
……………………………………………….
തയ്യാറാക്കുന്ന വിധം
………………………………………………..
ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ ഒരുമിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇനി കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ മസാലചേർക്കുക അതിലേക്ക് തൈരും കോൺഫ്ലവറും ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജിൽ മിനിമം ഒരു മണിക്കൂർ വെക്കുക
അതിന് ശേഷം ഒരു ചിനച്ചട്ടിവെച്ച് വെളിച്ചെണ്ണ ഒഴിക്കുക
എണ്ണ നന്നായി ചൂടായി തിളച്ച് വന്നാൽ അതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇടുക പിന്നീട് ചിക്കൻ ഫ്രൈ ചെയ്ത് എടുക്കുക .ഇതാ സ്പൈസി ചിക്കൻ ഫ്രൈ റെഡിയായി ..