21 December, 2020
ടേസ്റ്റി ആയിട്ടുള്ള ഒരു വെറൈറ്റി കേക്ക്

ചേരുവകൾ
*************
മുട്ട -4
മൈദ -2 cup
ബ്രൗൺ ഷുഗർ(നോർമൽ ഷുഗർ ആയാലും മതി )-250gm
ബട്ടർ -170gm
ടോഫി -400gm
വാനില എസ്സെൻസ് -1 tsp
പാൽ -280ml
ബെയ്കിങ് പൌഡർ -2 1/2 tsp
ബെയ്കിങ് സോഡ-1 tsp
ഉപ്പ് -1/2 tsp
ടോഫി -400gm
ബട്ടർ -450gm
ടോഫി -400gm
തയ്യാറാക്കുന്ന വിധം
**********************
ആദ്യം മുട്ടയും വാനില എസ്സെൻസും ബ്രൗൺ ഷുഗറും കൂടി ബീറ്റ് ചെയ്യുക. ഇനി ബട്ടർ ചേർത്തു ബീറ്റ് ചെയ്യണം. ഇനി ടോഫി ചേർത്തു നന്നായി ബീറ്റ് ചെയ്യണം. പാലും കൂടി ചേർത്തു ബീറ്റ് ചെയ്തശേഷം മാറ്റി വെക്കാം. ഇനി ഡ്രൈ ഇന്ഗ്രെഡിന്റ്സ് തയ്യാറാക്കാം. 3 പ്രാവശ്യം അരിച്ചെടുത്ത മൈദയിലേക്കു
ബെയ്കിങ് പൌഡറും,ബെയ്കിങ് സോഡയും, ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചെടുത്ത ശേഷം ബാറ്ററുമായി മിക്സ് ചെയ്യാം. ആദ്യം കുറച്ചു മൈദ ചേർത്തു കൊടുത്തു ബീറ്റ് ചെയ്തു ബാക്കി മൈദ കൂടി ചേർത്തു ബീറ്റ് ചെയ്ത ശേഷം നമുക്ക് ബാറ്റർ നന്നായി ഗ്രീസ് ചെയ്ത ബട്ടർ പേപ്പർ ഒക്കെ ഇട്ട കേക്ക് ടിന്ലേക്കു ഒഴിച്ച് കൊടുക്കാം. ഇനി ഇത് 180° പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 40 മുതൽ 45 mt വരെ ബേക്ക് ചെയ്തെടുക്കാം. കേക്ക് തയ്യാറായി പുറത്തു വെച്ചു ഒരു പ്ലേറ്റ്ലേക്ക് മറിച്ചിട്ട ശേഷം നന്നായി തണുത്തിട്ട് 2 ഭാഗം ആയി മുറിച്ചെടുക്കാം. ഇനി ഐസിംഗ് തയ്യാറാക്കാം.
ബട്ടർ നന്നായി ബീറ്റ് ചെയ്ത ശേഷം ടോഫി കൂടി ചേർത്തു നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇനി കേക്ക് ഐസിംഗ് ചെയ്യാം. കേക്ക് ബോർഡ്ലേക്ക് ഒരു ലയർ കേക്ക് വെച്ചു കൊടുത്ത ശേഷം മുകളിൽ ടോഫി പരത്തി കൊടുക്കാം. ഇനി അടുത്ത ലയർ കേക്ക് വെച്ചു കൊടുത്തു ടോഫി പരത്തി ലെവൽ ആക്കി ബട്ടർ ക്രീം കേക്കിന്റെ മുകളിലും വശങ്ങളിലും ഒക്കെ പരത്തി ലെവൽ ആക്കിയെടുക്കാം. കേക്കിന്റെ മുകളിലും വശങ്ങളിലും ഫ്ലവർന്റെ ഡിസൈൻ കൊടുക്കുന്ന കാരണം ക്രമ്പ് കോറ്റിംഗ് മാത്രം ചെയ്യുന്നുള്ളൂ. ഇനി മുകളിലും വശങ്ങളിലും ബട്ടർ ക്രീം പൈപ്പിങ് ബാഗ് ലാക്കി റോസെറ്റ് ഡിസൈൻ കൊടുത്തു അലങ്കരിക്കാം. ഇടക്ക് ഷുഗർ ബാൾസ് വേണമെങ്കിൽ ഇട്ടു കൊടുത്തു ഡെക്കറേറ്റ് ചെയ്യാവുന്നതാണ്.കേക്ക് ഫ്രിഡ്ജിൽ വെച്ചു നന്നായി തണുത്ത ശേഷം മുറിച്ചു സെർവ് ചെയ്യാം.