"> ചിക്കൻ പൊളിച്ചത് | Malayali Kitchen
HomeRecipes ചിക്കൻ പൊളിച്ചത്

ചിക്കൻ പൊളിച്ചത്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ചിക്കൻ : 1 കിലോ (6 കഷ്ണം ആക്കിയത്)
മാരിനേറ്റ്‌ ചെയ്യാൻ
മുളക് പൊടി : 1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4 ടീ സ്പൂണ്
കുരുമുളക് പൊടി : 1/2 ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1/2 ടീ സ്പൂണ്
നാരങ്ങ നീര് :1 ടീ സ്പൂണ്
ഉപ്പ്
ചിക്കൻ കഴുകി വെള്ളം നന്നായി കളഞ്ഞു ഒന്ന് വരഞ്ഞെടുക്കുക
ചേരുവകൾ എല്ലാം മിക്സ് ആക്കി നന്നായി മാരിനേറ്റ്‌ ചെയ്ത ഒരു 1 – 2 മണിക്കൂർ വെക്കുക
മസാല ഉണ്ടാക്കാൻ
ഉള്ളി : 3 എണ്ണം
വെളുത്തുള്ളി :10 അല്ലി
ഇഞ്ചി : ഒരു വലിയ കഷ്ണം
പച്ച മുളക് : 3
തക്കാളി : 1
മുളക് പൊടി :1 ടീ സ്പൂണ്
മല്ലി പൊടി : 1 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/2 ടീ സ്പൂണ്
ഗരം മസാല : 1/2 ടീ സ്പൂണ്
പെരും ജീരകം പൊടി :1/2 ടീ സ്പൂണ്
കസൂരിമെത്തി
മല്ലി ഇല
കറിവേപ്പില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ ചെറുതായി ഒന്ന് വറുത്തെടുത്തു മാറ്റി വെക്കുക
ശേഷം ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചതച്ചത് ചേർത്തു നന്നായി മൂപ്പിക്കുക
ശേഷം സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ഉപ്പും ചേർക്കുക
സവാള ഒന്ന് വാടി തുടങ്ങുമ്പോൾ മസാല പൊടികൾ ചേർത്തിളക്കി തക്കാളി അരിഞ്ഞതും കൂടെ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക
ശേഷം ഒരല്പം കസൂരിമെത്തി , മല്ലി ഇല എന്നിവ ചേർത്ത് തീ ഓഫ് ആക്കുക
വാഴ ഇല ഒന്ന് വാട്ടി എടുത്തു ആദ്യം കുറച്ചു മസാല വെക്കുക
വറുത്തു വെച്ച ചിക്കൻ കഷ്ണം വെച്ച് വീണ്ടും കുറച്ചു മസാലയും ഒന്നോ രണ്ടോ കഷ്ണം സവാളയും വെച്ച് ഇല നന്നായി മൂടി കെട്ടി വെക്കുക .ഇനി ഇത് ഒരു തവ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് രണ്ടു ഭാഗവും തിരിച്ചു മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *