21 December, 2020
ഡേറ്റ്സ് വാൾനട്ട് കേക്ക്

ചേരുവകൾ
മൈദാ -2 cups
ബേക്കിംഗ് പൗഡർ -1 1/2 tsp
മുട്ട -4
ഉപ്പില്ലാത്ത ബട്ടർ -250g
ലൈറ്റ് ബ്രൗൺ ഷുഗർ /പഞ്ചസാര പൊടിച്ചത്-1 3/4 cups
വാനില എസ്സെൻസ് -2 tsp
ഓറഞ്ച് ന്റെ തൊലി -1/2 tsp
ഓറഞ്ച് ജ്യൂസ് -1/4cup
ഡേറ്റ്സ് ചെറുതായി മുറിച്ചത് -1/2cup
വാൾനട്ട് ചെറുതായി മുറിച്ചത് -1 cu
തയ്യാറാക്കുന്ന വിധം
മൈദാ, ബേക്കിംഗ് പൗഡർ എന്നിവ യോജിപ്പിച്ചു വയ്ക്കുക .മുട്ട വെള്ള നന്നായി പതപ്പിച്ചെടുക്കുക .ബട്ടർ,പഞ്ചസാര,മുട്ടയുടെ മഞ്ഞ എന്നിവ ബീറ്റ് ചെയ്യുക .ഇതിലേക്ക് എസ്സെൻസ് ,ഓറഞ്ച് തൊലി ,ജ്യൂസ് എന്നിവ കൂടിചേർക്കുക .മൈദയുടെ കൂട്ടും ചേർത്ത് യോജിപ്പിക്കുക .ഡേറ്റ്സ് ,വാൾനട്ട് എന്നിവ കൂടി യോജിപ്പിച്ചെടുത്ത ശേഷംമുട്ട വെള്ള ചേർത്ത് മിക്സ് ചെയ്യുക .ബേക്കിംഗ് ടിൻ ലേക്ക് ഒഴിച്ച് ചൂടായ ഓവൻ-ൽ വച്ച് 180 ഡിഗ്രിയിൽ 40 -50 മിനിറ്റ് ബേക്ക് ചെയ്യുക