"> ചിക്കൻ ചുക്ക | Malayali Kitchen
HomeRecipes ചിക്കൻ ചുക്ക

ചിക്കൻ ചുക്ക

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ചിക്കൻ – 1.5 കിലോ
സവോള – 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -3 ടേബിൾസ്പൂൺ
തക്കാളി -2 എണ്ണം
മഞ്ഞൾപൊടി -1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി -3 ടേബിൾസ്പൂൺ
മല്ലിപൊടി -1 ടേബിൾസ്പൂൺ
കുരുമുളകുപൊടി -1 ടേബിൾസ്പൂൺ
ഗരം മസാല പൊടി -1 ടീസ്പൂൺ
എണ്ണ -5 ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി 4 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവോള നീളത്തിൽ അറിഞ്ഞത് ഇട്ട് നന്നായി വറത്തെടുക്കുക. വറുത്ത സവോള വേറെ പാത്രത്തിലേക്ക് മാറ്റുക.
ചിക്കൻ വൃത്തിയാക്കി ഇടത്തരം കഷണങ്ങൾ ആക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, കുരുമുളകുപൊടി, ഗരം മസാല പൊടി, കറിവേപ്പില, ചെറുതായി അറിഞ്ഞ തക്കാളി,1 ടേബിൾസ്പൂൺ എണ്ണ, വറുത്ത സവോള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല പുരട്ടി വെച്ച ഈ ചിക്കൻ 30 മിനിറ്റ് മാറ്റി വെക്കുക. 30 മിനിറ്റിനു ശേഷം സവോള വറുത്ത എണ്ണ ചൂടാക്കി കറിവെപ്പിലെയും മസാല പുരട്ടി വെച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കുക. 5 മിനിറ്റ് ചിക്കൻ വഴറ്റി എടുത്തതിനു ശേഷം ഒരു അടപ്പ് വെച്ച് അടച്ച് ചിക്കൻ വേവിച്ചെടുക്കുക. ചിക്കൻ വെന്തു കഴിയുമ്പോൾ അടപ്പു തുറന്നു ചാർ വറ്റിച്ച് ചിക്കൻ നന്നായി ഉലർത്തി എടുക്കുക. നല്ല എരിവും രുചിയുമുള്ള തകർപ്പൻ ചിക്കൻ ചുക്ക തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *