22 December, 2020
നേന്ത്രപഴം ഹൽവ

ആവശ്യമുള്ള സാധനങ്ങൾ
1. നേന്ത്രപ്പഴം 2 എണ്ണം
2. ഏലക്ക 2 എണ്ണം
3. പാൽ – 1/2 കപ്പ്
4. പഞ്ചസാര മധുരത്തിന് ഞാൻ (1/4 കപ്പ് ആണ് ചേർത്തത്)
5. നെയ്യ് – 2 ടേബിൾ സ്പൂൺ
6. അണ്ടിപരപ്പ് – 50 ഗ്രാം
പാകം ചെയ്യുന്ന വിധം
പഴം കാണാം കുറയ്ച്ച് അരിഞ്ഞ് എടുക്കണം. ചുവട് കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിച്ച് അതിൽ അരിഞ്ഞ് വയ്ച്ചിരിക്കുന്ന പഴം ചേർത്ത് വേവിച്ച് നല്ലപോലെ ഉടയ്ച്ച് എടുക്കുക ഇതിൽ പൊടച്ച ഏലക്കയും ചെയ്തു ഇളക്കുക. ഇതിൽ പഞ്ചസാര ചെയ്തു ഇളക്കി യോചിപ്പിക്കുക. പഞ്ചസാര അലിഞ്ഞ് മിശ്രിതത്തിൽ തേരും വരെ ഇളക്കി കൊടുക്കണം. ഇതിലെ വെള്ളം വലിയുമ്പോൾ നെയ്യ് അല്പം അല്പമായി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരാൻ തുടങ്ങുമ്പോൾ അണ്ടിപരിപ്പും ചേർത്ത് ഇളക്കി എടുക്കുക. ഇത് ഒരു എണ്ണ പുരട്ടിയ പത്രത്തിൽ പകർത്തി ലവൽ ചെയ്തു കൊടുക്കാം. തണുത്ത ശേഷം കഴിക്കാം.