22 December, 2020
മുരിങ്ങയില തോരൻ

ചേരുവകൾ
നന്നായി വൃത്തിയാക്കിയ മുരിങ്ങയില – 2 കപ്പ്
തേങ്ങചിരകിയത് – 1 കപ്പ്
വെളുത്തുള്ളി – 2 അല്ലി
ജീരകം – 1/2 ടി സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക്,വറ്റൽ മുളക്, കറിവേപ്പില
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടായി കടുക് പൊട്ടിയ ശേഷം മുരിങ്ങയില മഞ്ഞളും ഉപ്പും ചേർത് മൂന്ന് മിനിറ്റ് അടച്ചു വേവിക്കുക. ഇതിലേക്ക് തേങ്ങയിൽ മഞ്ഞളും വെളുത്തുള്ളിയും ജീരകവും ചേർത്ത് ചതച്ചെടുത്തതും ചേർത്ത് നന്നായി ഇളക്കി വെള്ളം ഡ്രൈ ആകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം.