"> കൽകൽ | Malayali Kitchen
HomeRecipes കൽകൽ

കൽകൽ

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങൾ

മൈദ 1കപ്പ്‌
റവ 1/4 കപ്പ്‌
തേങ്ങാപാൽ 1/4 കപ്പ്‌
പഞ്ചസാര പൊടിച്ചത് 1/2 കപ്പ്‌
ബട്ടർ 1 ടീ സ്പൂൺ
ഉപ്പ് 1 നുള്ള്
ബേക്കിംഗ് പൌഡർ 1 നുള്ള്
വറുക്കാൻ ആവശ്യമായ എണ്ണ

പാചകരീതി

മൈദ, റവ, പഞ്ചസാര പൊടിച്ചത്, ബേക്കിംഗ് പൌഡർ, ഉപ്പ്, ബട്ടർ ഇവ ആദ്യം നന്നായി മിക്സ്‌ ചെയ്തു വക്കുക. ശേഷം തേങ്ങാപാൽ കുറേശ്ശേ ആയി ഒഴിച്ച് കുഴച്ചു 10 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വക്കുക. ശേഷം ചെറിയ ബോളുകൾ ആക്കി ഒരു ഫോർക്കിനു മുകളിൽ ഓവൽ ഷേപ്പിൽ വച്ച് ചെറുതായി പ്രെസ്സ് ചെയ്തു റോൾ ചെയ്തു എടുക്കാം. ശേഷം ചൂടായ എണ്ണയിൽ ഗോൾഡൻ കളർ ആകുമ്പോൾ വറുത്തു കോരാം.

Leave a Reply

Your email address will not be published. Required fields are marked *