22 December, 2020
ടേസ്റ്റി എഗ്ഗ്ലെസ്സ് പ്ലം കേക്ക്

ചേരുവകൾ
പ്ലം കേക്ക്, :
മൈദ – 50 tsp
കോൺഫ്ലോർ – 2 tsp
പാൽപ്പൊടി – 6 tsp
ബേക്കിംഗ് പൗഡർ – 1 tsp
ബേക്കിംഗ് സോഡ – 1/2 tsp
റിഫൈൻഡ് ഓയിൽ – 12.5 tsp
പൊടിച്ച പഞ്ചസാര – 12.5 tsp
വനില എസൻസ് – 1 tsp
പാല് – 25 tsp
വിനാഗിരി – 1 tsp
നട്സ് – 1/4 cup
ഓറഞ്ച് തൊലി- 1 tsp
ഡ്രൈ ഫ്രൂട്ട്സ് – 1/2 cup
ഓറഞ്ച് ജ്യൂസ് or ഗ്രേപ്പ് ജ്യൂസ്- 1/4 cup
കാരമൽ സിറപ്പ്:
പഞ്ചസാര – 6 tsp
വെള്ളം – 6 tsp
ചൂടുവെള്ളം – 25 tsp
ഗരം മസാല – 1 1/2 tsp
* പട്ട, ഗ്രാമ്പു, ഏലക്ക, ജാതിക്ക, ചുക്ക്
തയ്യാറാക്കുന്ന വിധം
ഡ്രൈ ഫ്രൂട്സ് ഓറഞ്ച് ജ്യൂസിൽ ഒരു മണിക്കൂർ കുതിർത്തുവയ്ക്കുക.
* കാരമൽ സിറപ്പ് ഉണ്ടാക്കാനായി ഒരു പാൻ വച്ചിട്ട് അതിലേക്ക് പഞ്ചസാരയും, വെള്ളവും കൂടി ചേർത്ത് നന്നായിട്ട് ഒരു ഗോൾഡൻ നിറം ആവുന്ന സമയത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ചിട്ടു നന്നായിട്ട് ഒന്ന് മിക്സ് ചെയ്തെടുക്കണം. ഒന്ന് നന്നായി തിളച്ചു കഴിഞ്ഞാൽ സ്റ്റോവ് ഓഫ് തണുക്കാനായി വയ്ക്കുക.
* കാരമൽ സിറപ്പ് നന്നായിട്ട് തണുത്തശേഷം ഡ്രൈഫ്രൂട്ട്സ് സൊക്ക് ചെയ്തതിൽ നന്നായി മിക്സ് ചെയ്തു വെക്കുക.
* ഒരു ബൗളിലേക്ക് പാൽ ഒഴിച്ച് വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഒരു 5 മിനിറ്റ് മാറ്റി വയ്ക്കുക..
* 5 മിനിറ്റിന് ശേഷം അതിലേക്ക് ഓയിൽ, വനില എസൻസ് ചേർത്ത് യോജിപ്പിച്ചശേഷം മാറ്റിവെക്കുക.
* ഒരു ബൗളിന്റെ മുകളിൽ അരിപ്പ വെച്ച് മൈദ, പാൽപൊടി, കോൺഫ്ലോർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഗരം മസാല ഇട്ടു അരിച്ചു മാറ്റി മിക്സ് ചെയ്തു വയ്ക്കുക.
* ഇനി ആദ്യം മിക്സ് ചെയ്തു വെച്ച ഡ്രൈഫ്രൂട്ട്സ് കാരമൽ മിക്സ്ചർ വേറൊരു വലിയ ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് പഞ്ചസാര, ഓറഞ്ച സെസ്റ്റ്, പിന്നെ പിന്നെ അരിച്ചു മാറ്റി വെച്ച ഡ്രൈ ഇൻഗ്രീഡിയൻസ് കുറച്ചു കുറച്ച് ആയിട്ട് ചേർത്ത് മിക്സ് ചെയ്തു എടുക്കുക. ശേഷം ബട്ടർ മിൽക്ക് മിക്സ്ചർ,, നട്സ് ചേർത്ത് പതുകെ എന്നാൽ നന്നായിട്ടു ഫോൾഡ് ചെയ്ത് എടുക്കാം.
* ബട്ടർ പേപ്പർ ലൈൻ ചെയ്തു വെച്ച കേക്ക് ടിൻലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം. എന്നിട്ട് നന്നായിട്ട് ടാപ്പ് ചെയ്ത് വയ്ക്കുക,.
* ഇനി 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തു വെച്ച് പാത്രത്തിലേക്ക് കേക്ക് ടിൻ പതുക്കെ ഇറക്കിവെക്കുക. എന്നിട്ടു 55 to 60 mns ലോ ഫ്ളയിം ഇൽ ബേക്ക് ചെയ്തു എടുക്കുക.
* കേക്ക് നന്നായി തണുത്ത ശേഷം ബട്ടർ പേപ്പർ മാറ്റി ഓറഞ്ച് ജ്യൂസ് ഇൽ ബ്രഷ് ചെയ്തു ബട്ടർ പേപ്പറിൽ റാപ്പ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞു മുറിക്കാം.