22 December, 2020
ചിക്കൻ മുഷ്മൻ

*************************
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു സ്പൂൺ മുളക്പൊടി മഞ്ഞൾപ്പൊടി കുരുമുളക് പൊടി ഒരു വല്യ സ്പൂൺ നാരങ്ങനീരിൽ മിക്സ് ചെയ്തു നന്നായി തേച്ചു പിടിപ്പിക്കുക.ഇത് കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും മാരിനേറ്റ് ചെയ്ത് വെക്കുക.ഒരു ദിവസം ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ നന്നായിരിക്കും.ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയ ശേഷം കാഷ്യു & കിസ്മിസ് വറുത്തെടുക്കുക . ശേഷം,രണ്ട് സവാള അരിഞ്ഞതു, ഒരു സ്പൂൺ ജിഞ്ചർഗാർലിക് പേസ്റ്റ് മൂന്ന് പച്ചമുളക് എന്നിവ ചേർത്തു നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ മുളക് പൊടി, മല്ലിപ്പൊടി, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി,1 ടേബിൾസ്പൂൺ ഗരം മസാല കൂടെ ചേർത്ത് ഇളക്കി രണ്ട് പുഴുങ്ങിയ മുട്ട കൂടെ ചേർത്ത് മിക്സ് ചെയ്തു തണുക്കാൻ വെക്കുക. തണുത്ത ശേഷം ഈ മസാലകൂട്ടും മുട്ടയും ചിക്കന്റെ ക്യാവിറ്റിക്കുള്ളിലേക്ക് ഫിൽ ചെയ്തു കാൽ കൂട്ടി കെട്ടി ഓവനിൽ 30 മിനിറ്റ് ബ്രോയിൽ ചെയ്തെടുക്കാം. അല്ലെങ്കിൽ പാനിൽ എണ്ണ ചൂടാക്കി നന്നായി മൊരിച്ചെടുക്കുക.
ഗ്രേവി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
********************
തേങ്ങ ചിരകിയത് – 1 കപ്പ്
സവാള അരിഞ്ഞത് -3
ജിഞ്ചർ ഗാർലിക് പേസ്റ്റ് – 2 ടീസ്പൂൺ
മുളക് പൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 1/2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
പച്ചമുളക് -3
തക്കാളി -1
ഉപ്പ് , കാവിവേപ്പില, മല്ലിയില – ആവശ്യത്തിന്
തേങ്ങ ചുവക്കെ വറുത്തു നന്നായി അരച്ചെടുക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക്, തക്കാളി അരിഞ്ഞത് എന്നിവ ഓരോന്നായി ചേർത് വഴറ്റിഎടുക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ കൂടെ ചേർത്ത് നന്നായി ഇളക്കിയ ശേഷം തേങ്ങ അരച്ചത് മിക്സ് ചെയ്യാം.ഗ്രേവിക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഗ്രിൽ ചെയ്ത ചിക്കൻ ഇട്ട് 20 മിനിറ്റ് അടച്ചു വേവിക്കുക.കുറുകുമ്പോൾ കറിവേപ്പില ,മല്ലിയില,പുഴുങ്ങിയ മുട്ട എന്നിവ ചേർക്കാം..