"> തേൻ നെല്ലിക്ക | Malayali Kitchen
HomeRecipes തേൻ നെല്ലിക്ക

തേൻ നെല്ലിക്ക

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

നല്ല വലുപ്പം ഉള്ള പച്ച കളർ നെല്ലിക്ക: 250 ഗ്രാം
പനം ശർക്കര / ശർക്കര: 250 ഗ്രാം
ബ്രൗൺ ഷുഗർ / പഞ്ചസാര: 50 ഗ്രാം
ഏലക്ക: 2
ഗ്രാമ്പു: 3
കുരുമുളക്: 7
കറുവപ്പട്ട: 1 ചെറിയ കഷ്ണം
ഉപ്പ്: 1 നുള്ള്
തേൻ: 1 ടേബിൾ സ്പൂൺ

തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ആദ്യം ഒരു ഫോർക്ക് അല്ലെങ്കിൽ കത്തി കൊണ്ട് നെല്ലിക്കയുടെ ചുറ്റും ചെറുതായി തുള ഇടുക. ഇത് പെട്ടന്ന് മധുരം നെല്ലിക്കയിലേക്ക് പിടിക്കാൻ ആണ്.
ശർക്കര ഒന്നര കപ്പ്‌ വെള്ളത്തിൽ പാനി ആക്കി അരിച്ചെടുക്കുക . ഇത് ഒരു പാനിലേക് ഒഴിക്കുക നെല്ലിക്കയും പഞ്ചസാരയും കൂടെ ചേർക്കുക. മീഡിയം ഫ്ളയിം യിൽ മൂടി വെക്കുക..
ഇതിലേക്കു ഗ്രാമ്പു, ഏലക്ക കറുവപ്പട്ട, കുരുമുളക് എന്നിവ ചതച്ചു ചേർത്ത് കൊടുക്കുക . ഓരോ പത്തു മിനുട്ട് കൂടുമ്പോളും ഒന്നിളക്കി കൊടുക്കുക.
ഇടക്ക് ഉപ്പ് കൂടെ ചേർത്ത് ഇളക്കി കൊടുക്കാം. ശർക്കര പാനി ഒരു നൂൽ പാകമാകുമ്പോൾ ഫ്ളയിം ഓഫ്‌ ചെയാം.
നന്നായി ചൂടാറിയതിന് ശേഷം തേൻ ചേർത്ത് കൊടുക്കാം.. തേനൂറും തേൻ നെല്ലിക്ക റെഡി.
ഉണ്ടാക്കുന്ന അന്ന് തന്നെ കഴിച്ചു തുടങ്ങാം എങ്കിലും ഒരു ദിവസം കഴിഞ്ഞു കഴിക്കുന്നതാവും കൂടുതൽ ടെസ്റ്റ്..
ഒട്ടും വെള്ള മയം ഇല്ലാത്ത എയർ ടൈറ്റ് ഗ്ലാസ്‌ കുപ്പിയിൽ ഇട്ട് തേൻ നെല്ലിക്ക കുറെ കാലം കേടു കൂടാതെ സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *