"> നാടൻ ചെമ്മീൻ റോസ്റ്റ് | Malayali Kitchen
HomeRecipes നാടൻ ചെമ്മീൻ റോസ്റ്റ്

നാടൻ ചെമ്മീൻ റോസ്റ്റ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ചെമ്മീൻ: 1/2 കിലോ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1tbsp
ഉള്ളി: 2
കറിവേപ്പില:
വെളിച്ചെണ്ണ: 5 tbsp
പച്ചമുളക്: 1
ഉപ്പ്: 1 ടീസ്പൂൺ
ചതച്ച ഇഞ്ചി വെളുത്തുള്ളി: 2tsp

തയ്യാറാക്കുന്ന വിധം
മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഉപ്പ് എന്നിവ ഉപയോഗിച്ച് ചെമ്മീൻ 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
ഒരു പാൻ ചൂടാക്കി 3 ടീസ്പൂൺ ഓയിൽ ചേർക്കുക. ചെമ്മീൻ ചേർത്ത് വറുത്തതിനു ശേഷം അതിലേയ്ക്ക് 2 അരിഞ്ഞ സവാള, ചതച്ച ഇഞ്ചി വെളുത്തുള്ളി 2tbsp വെളിച്ചെണ്ണ ചേർത്ത് ഉള്ളി പൂർണ്ണമായും വെന്ത് നല്ല fryആവുന്നത് വരെ വഴറ്റുക. ഇപ്പോൾ കുറച്ച് കറിവേപ്പിലയും പച്ചമുളകും ചേർത്ത് ഇളക്കുക.
രുചിയുള്ള ചെമ്മീൻ റോസ്റ്റ് തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *