23 December, 2020
ബേക്കറി സ്റ്റൈൽ ഫ്രൂട്ട് കേക്ക്

ചേരുവകൾ
മൈദ – അരക്കപ്പ്
മുട്ട – 1
പാൽപ്പൊടി – 1 tbs കോൺഫ്ലോർ – 1tbs ഓയിൽ – കാൽകപ്പ്
വാനില എസ്സെൻസ് – 1tsp പാൽ – 3 tbs
പഞ്ചസാര – കാൽകപ്പ് ട്യൂട്ടിഫ്രുട്ടി – കാൽകപ്പ് കാഷ്യു – 2 tbs
ബദാം – 2 tbs
ഉണക്ക മുന്തിരി – 2tbs ബേക്കിംഗ് പൌഡർ – അരടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഉണ്ടാകുന്ന വിധം
ഡ്രൈ ഫ്രൂട്സ് ഒരു ടേബിൾസ്പൂൺ മൈദ ചേർത്ത് മിക്സ് ചെയ്തു വെക്കുക .മൈദാ ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ ഉപ്പ് പാൽപ്പൊടി കോൺഫ്ലോർ ചേർത്ത് അരിച്ചെടുക്കുക .മുട്ട വാനില പഞ്ചസാര ഓയിൽ നന്നായി മിക്സ് ചെയ്തെടുക്കുക .ഇതിലേക് മൈദ കുറേശ്ശെ ചേർത്ത് മിക്സ് ചെയ്യുക .പാൽ ഡ്രൈ ഫ്രൂട്സ് ചേർത്ത് മിക്സ് ചെയ്തു ഗ്രീസ് ചെയ്ത മോൾഡിലേക് ഒഴിച്ച് 50 മിനുട് ബേക് ചെയ്തെടുക്കുക.