23 December, 2020
എഗ് ലോലിപോപ്പ്

ചേരുവകള്‍
കാട മുട്ട – 12-15
വെളിച്ചെണ്ണ: 2 ടേബിള്‍ സ്പൂണ്‍
കശ്മീരി മുളക് പൊടി- 1 ടീസ്പൂണ്‍
സവാള- 1 (ചെറുത് )
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍ പൊടി- കാല് ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാട മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോള്‍ സവാള ഇട്ടു നന്നായി മൂപ്പിക്കുക. തീ കുറച്ചുവച്ച് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയിട്ടു മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാന്‍ മറക്കരുത്. ശേഷം തോട് കളഞ്ഞു വച്ചിട്ടുള്ള കാടമുട്ടയിട്ടു കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി മൂടി വച്ച് വേവിക്കുക. അവസാനമായി കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കാം. കുട്ടികള്‍ക്ക് കഴിക്കാന്‍ എളുപ്പത്തിന് ഒരു സ്റ്റിക്കില്‍ കുത്തി വെച്ച് സെര്‍വ് ചെയ്യാം.