23 December, 2020
അവല് കൊണ്ട് ഉഗ്രന്‍ പുട്ട് തയ്യാറാക്കാം

ചേരുവകള്‍
അവല് – 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ ചിരവിയത്-ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അവല് ചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ അഞ്ച് മിനിറ്റ് വറുത്തെടുക്കുക. ചൂടാറുമ്പോള്‍ മിക്സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തിളക്കി വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്തു പുട്ടുപൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയില്‍ തേങ്ങയും, പൊടി നനച്ചതും നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക. രുചികരമായ അവല് പുട്ട് തയ്യാര്‍.