23 December, 2020
താറാവ് റോസ്റ്റ്….

ചേരുവകൾ
താറാവ് 1( 2 കിലോ)
സവാള 3
ചെറിയുള്ളി 100 ഗ്രാം
വെളുത്തുള്ളി, ഇഞ്ചി 4 ടേബിൾ സ്പൂൻ
കറിവേപ്പില ആവശ്യത്തിനു
വെളിച്ചെണ്ണ ആവശ്യത്തിന്
മുളക് പൊടി 3 ടേബിൾ സ്പൂണ്
മല്ലിപ്പൊടി 3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1 ടേബിൾ സ്പൂൺ
ഗരം മസാല പൊടി 2 ടീസ്പൂണ്
(പെരുംജീരകം പൊടി, കുരുമുളക് പൊടി,
ഏലക്ക ) 2 ടീസ്പൂൻ.
ഉപ്പ് ആവശ്യത്തിന്
തേങ്ങാപ്പാൽ കാൽ കപ്പ്
ഉണ്ടാകുന്ന വിധം
താറാവിലേക്കു1 ടീസ്പൂണ് വീതം മുളകും
മല്ലിയും മഞ്ഞളും ഗരം മസാലയും ഉപ്പും വെളിച്ചെണ്ണയും വെളുത്തുള്ളിയും കറി വേപ്പിലയും ചേർത്തു വേവിച്ചെടുക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറി
വേപ്പിലയും വറ്റൽമുളകും ഇട്ടു അതിൽ
ഉള്ളിയും ചേർത്തു വഴറ്റുക. അതിലേക്കു
ബാക്കി വെളുത്തുള്ളിയും ഇഞ്ചിയും
ചേർത്തു വഴറ്റിയ ശേഷം അതിലേക്കു സവാളയും ഉപ്പും ചേർത്ത് ഇളക്കുക
നന്നായി വഴറ്റിയ ശേഷം അതിലേക്കു
ബാക്കി ഉള്ള പൊടികൾ ചേർത്തു വഴറ്റുക
ഇതിലേക്ക് താറാവിനെ വേവിച്ച വെള്ളം
ചേർത്തു വഴറ്റുക ഇതിലേക്ക് താറാവിനെ
ചേർത്തു ഇളക്കുക. ചെറിയ തീയിൽ ഇളക്കി
കൊടുക്കുക. അതിലേക്കു കാൽ കപ്പ് തേങ്ങാപ്പാൽ ചേർക്കുക.
താറാവ് റോസ്റ്റ് റെഡി…….