23 December, 2020
ന്യൂ ഇയർ സ്പെഷ്യൽ കാരറ്റ് കേക്ക്

ചേരുവകൾ:
മൈദ – ഒരു കപ്പ്
പാൽ -മുക്കാൽ കപ്പ്
വിനിഗർ / ചെറുനാരങ്ങനീര് – ഒരു ടീസ്പൂൺ
പഞ്ചസാര – അര കപ്പ്
കറുകപ്പട്ട – ഒരു ചെറിയ കഷണം
ഏലക്കായ -രണ്ടെണ്ണം
ഓയിൽ – കാൽ കപ്പ്
ബേക്കിംഗ് പൗഡർ- ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്- ഒരു കപ്പ്
വാനില എസൻസ് – ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് മുക്കാൽകപ്പ് തണുപ്പില്ലാത്ത പാൽ ചേർക്കുക എപ്പോഴും പാല് എടുക്കുമ്പോൾ തണുപ്പില്ലാത്ത പാലു വേണം എടുക്കാൻ വേണ്ടി. ഇനി ഈ പാലിലേക്ക് നമുക്ക് ഒരു ടീസ്പൂൺ ഓളം നാരങ്ങാ നീരോ വിനാഗിരിയോ ചേർത്ത് ഇളക്കി ഒരു 5 മിനിറ്റ് നേരം മാറ്റിവയ്ക്കുക.
ഇനി നമുക്ക് ഒരു അര കപ്പ് പഞ്ചസാര എടുത്ത് അതിലേക്ക് ഒരു കുഞ്ഞു പീസ് കറുകപ്പട്ടയും രണ്ട് ഏലക്കായും അതിലേക്ക് ഇട്ട നല്ലപോലെ പൊടിച്ചെടുക്കുക. പഞ്ചസാരയുടെ അളവ് കൂട്ടണമെങ്കിൽ കൂട്ടി എടുക്കാം.
ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നമ്മൾ മാറ്റിവെച്ച് പാലു പൊടിച്ച പഞ്ചസാരയും ചേർത്തു കൊടുക്കുക. ഇനി അതിലേക്ക് കാൽകപ്പ് ഓയിൽ കൂടെ ചേർത്ത് കൊടുക്കുക.ഇനി എല്ലാം കൂടി ഇട്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക.
എന്നിട്ട് നമുക്ക് ഇത് വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കാം.
ഇനി ഒരു അരിപ്പ എടുത്ത് അതിലേക്ക് മൈദയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും നല്ലപോലെ അരിച്ചെടുക്കുക. ഇനി ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ കുറച്ചു കശുവണ്ടിയും കൂടെ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
ഇനി നമ്മൾ മിക്സിയിൽ അടിച്ചു വെച്ച് ആ കൂട്ടിലേക്ക് കുറേശ്ശെ ആയിട്ട് അരച്ചുവെച്ച മൈദ ചേർത്ത കൊടുത്ത ഇളക്കുക കട്ടയില്ലാതെ വേണം നമ്മളെ ഇളക്കി എടുക്കാൻ ആയിട്ട് അങ്ങനെ മൂന്നു പ്രാവശ്യമായി മൈദ ചേർത്ത് ഇളക്കി എടുക്കുക.
ഇനി ഇതിലേക്ക് നമുക്ക് ക്യാരറ്റ് അതേപോലെതന്നെ വാനില എസൻസ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഇനി ഒരു കേക്ക് അടുത്ത് അതിലേറെ നല്ലപോലെ എണ്ണ പുരട്ടിയ ശേഷം അതിലേക്ക് ബട്ടർ പേപ്പർ ഇട്ട് കൊടുക്കുക. ഇനി അതിലേക്ക് നമുക്ക് കേക്കിന് ബാറ്ററി ഒഴിച്ചു കൊടുത്തു ഒന്ന് രണ്ട് പ്രാവശ്യം ഒന്ന് ടാപ്പ് ചെയ്ത് കൊടുക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുക്കുക അത് ഒരു 10 മിനിറ്റ് നേരം മീഡിയം ഫിലിമിൽ ഇട്ട് നല്ലപോലെ മൂടിവെച്ച് ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് നമ്മുടെ cake tin ഇറക്കിവെച്ച് ഒരു 35 മുതൽ 45 മിനിറ്റ് നേരം ലോ ഫിലിമിൽ ഇട്ട് നമുക്ക് ബേക്ക് ചെയ്ത് എടുക്കാം. നന്നായിട്ട് കേക്ക് തണുത്തതിനു ശേഷം നമുക്ക് മുറിച്ച് ഉപയോഗിക്കാം.