"> ഫിഷ് മസാലക്കറി | Malayali Kitchen
HomeRecipes ഫിഷ് മസാലക്കറി

ഫിഷ് മസാലക്കറി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

1. മീൻ കഷണങ്ങൾ – അരക്കിലോ
2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകം പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – ആറ് അല്ലി
3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5. കടുക് – ഒരു ചെറിയ സ്പൂൺ
6. ചുവന്നുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
7. വാളൻപുളി – ഒരു ചെറിയ ഉരുള,
വെള്ളത്തിൽ കുതിർത്തത്
8. കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

മീൻ വൃത്തിയാക്കി വയ്ക്കണം.
രണ്ടാമത്തെ ചേരുവ അൽപം വെള്ളത്തിൽ കുതിർത്തു വയ്ക്കണം. തേങ്ങ അരച്ചു വയ്ക്കണം.
വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ മൂപ്പിക്കുക.
ഇതിലേക്കു കുതിർത്തു വച്ചിരിക്കുന്ന രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. തേങ്ങാ അരച്ചതും ആവശ്യമെങ്കിൽ കൂടുതൽ വെള്ളവും ചേർക്കാം.
മീൻ കഷണങ്ങളും പുളി പിഴിഞ്ഞതും ചേർത്തിളക്കുക. കറിവേപ്പിലയും പാകത്തിനുപ്പും േചർത്തിളക്കി നന്നായി യോജിപ്പിക്കണം.
ചെറുതീയിൽ വച്ചു വേവിച്ചു ചൂടോടെ വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *