24 December, 2020
ചിക്കൻ റോസ്റ്റ്

ചേരുവകൾ
1. ചിക്കൻ – ഒരു കിലോ
2. വറ്റൽമുളക്- 20, അരി കളഞ്ഞത്
സവാള – രണ്ട്-മൂന്ന്
വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – ഒരിഞ്ചു കഷണം
കസ്കസ് – ഒരു വലിയ സ്പൂൺ
കുരുമുളക് – പാകത്തിന്
ഗ്രാമ്പൂ – പാകത്തിന്
ഏലയ്ക്ക – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വിനാഗിരി – അരയ്ക്കാൻ പാകത്തിന്
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
മൈദ – ഒരു ചെറിയ സ്പൂൺ
എളുപ്പത്തിൽ തയാറാക്കാവുന്ന ക്രിസ്മസ് രുചികൾ ഇതാ
എളുപ്പത്തിൽ തയാറാക്കാവുന്ന ക്രിസ്മസ് രുചികൾ ഇതാ
പാകം ചെയ്യുന്ന വിധം
ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി വയ്ക്കണം.
രണ്ടാമത്തെ ചേരുവ വിനാഗിരി ചേർത്ത് അരച്ച് ചിക്കനിൽ പുരട്ടി വയ്ക്കണം.
പിന്നീട് പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.
കഷണങ്ങൾ ഗ്രേവിയിൽ നിന്നെടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരണം.
ഗ്രേവിയുടെ ഉപ്പു പാകത്തിനാക്കി മൈദ ചേർത്തു കുറുക്കിയെടുത്തു കറിക്കൊപ്പം വിളമ്പാം.