"> കാപ്സിക്കം റൈസ് | Malayali Kitchen
HomeRecipes കാപ്സിക്കം റൈസ്

കാപ്സിക്കം റൈസ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

1. വെണ്ണ – രണ്ടു വലിയ സ്പൂൺ
2. വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ച, മഞ്ഞ, ചുവപ്പു കാപ്സിക്കം – ഒരു വലിയ സ്പൂൺ വീതം
5. ബസ്മതി അരി – അരക്കപ്പ്, വേവിച്ചത്

പാകം ചെയ്യുന്ന വിധം

വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം സവാള ചേർത്തു വഴറ്റണം. ഇതിൽ സെലറിയും കാപ്സിക്കവും പാകത്തിന് ഉപ്പും ചേർത്തിളക്കുക. അധികം വേവരുത്. ഇതിലേക്കു ചോറ് േചർത്തിളക്കി വിളമ്പാം.
ഇങ്ങനെ ചെയ്യുന്നതിനു പകരം അര സവാള വഴറ്റി അരിയും േചർത്തിളക്കി ഒരു കപ്പ് ചിക്കൻ സ്റ്റോക്ക് േചർത്തിളക്കി വേവിക്കുക. ബാക്കി ചേരുവകൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *