26 December, 2020
സ്വീറ്റ് വെർമിസല്ലി സമോസ!

ചേരുവകൾ
1) നെയ്യിൽ വറുത്ത വെർമിസല്ലി – 1/2 കപ്പ്
2) പാൽ – 2 കപ്പ്
3) പഞ്ചസാര – 1/4 കപ്പ്
4) ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
5) നെയ്യ് – 1 ടീസ്പൂൺ
6) സമോസ ഷീറ്റ് – 10 എണ്ണം
7) എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1) 1 മുതൽ 5 വരെ ചേരുവകൾ ഒരു വലിയ പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.
2) ഒരു വിസിൽ വന്നാൽ ഉടൻ വളരെ ചെറിയ തീയിൽ 20-30 മിനിറ്റ് വേവിക്കുക.
3) പ്രഷർ മുഴുവൻ പോയതിനു ശേഷം തുറക്കാം.
5) പായസം തണുക്കാൻ അനുവദിക്കുക. വെള്ളം കൂടുതൽ ഉണ്ടെങ്കിൽ തുറന്ന് വച്ച് അൽപ നേരം തിളപ്പിച്ച് വറ്റിച്ചെടുക്കുക.
6) ഓരോ സമോസ ഷീറ്റ് മടക്കി ശ്രദ്ധയോടെ പായസം നിറച്ച് അരികുകൾ വെള്ളം തടവി ഒട്ടിച്ച് എണ്ണയിൽ വറുത്ത് കോരാം. അടിപൊളി സ്വീറ്റ് സമോസ റെഡി!!