26 December, 2020
മുളപ്പിച്ച ചെറുപയർ സാലഡ്

ചേരുവകൾ
1. ചെറുപയർ – 1 കപ്പ്
2. സവാള – 1, ചെറുതായി അരിഞ്ഞത്
3. തക്കാളി – 2, ചെറുതായി അരിഞ്ഞത്
4. മാതളനാരങ്ങ – 1 എണ്ണം
5. നാരങ്ങാനീര് – 1 നാരങ്ങയുടേത്
6. കാന്താരി മുളക് ഉപ്പിലിട്ടത് – 4 എണ്ണം
7. ചാട്ട് മസാല – 1/2 ടീസ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്
പാചകരീതി
1. ചെറുപയർ കഴുകി വെള്ളം ഒഴിച്ച് ഒരു രാത്രി കുതിരാൻ വയ്ക്കുക
2. അടുത്ത ദിവസം അതിലെ വെള്ളം വാർത്തു കളയുക
3. മൂടി വച്ച് മുള വരാനായി മാറ്റി വയ്ക്കുക
ഏകദേശം 6-7 മണിക്കൂർ കഴിയുമ്പോൾ മുള വന്നിട്ടുണ്ടാകും
4. മുളച്ച ചെറുപയർ ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക
5. തക്കാളി, സവാള, മാതളനാരങ്ങ എന്നിവ ചേർത്ത് കൊടുക്കുക
6. നാരങ്ങാനീര്, കാന്താരി മുളക്, ഉപ്പ്, ചാട്ട് മസാല എന്നിവ ഒരുമിച്ച് മിക്സ് ചെയ്യുക
7. സാലഡും ഡ്രസിംഗും ഒരുമിച്ച് മിക്സ് ചെയ്യുക
8. ഉടൻ തന്നെ കഴിക്കുക