"> മസാല എഗ്ഗ്‌ പാഴ്‌സൽ | Malayali Kitchen
HomeRecipes മസാല എഗ്ഗ്‌ പാഴ്‌സൽ

മസാല എഗ്ഗ്‌ പാഴ്‌സൽ

Posted in : Recipes on by : Swathy Lekshmi

ചേരുവകൾ

ചൂട് വെള്ളം – 1/2 കപ്പ്
യീസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
മൈദ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ

ഫില്ലിംഗ്

മുട്ട – 2 പുഴുങ്ങിയത്
സവാള – 1 അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂൺ അരിഞ്ഞത്
വെളുത്തുള്ളി-1/2 ടീസ്പൂൺ അരിഞ്ഞത്
പച്ചമുളക് – 1അരിഞ്ഞത്
മുളക്പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ഗരം മസാലപൊടി – 1/4 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ചൂടുവെള്ളം , പഞ്ചസാര , യീസ്റ്റ് ചേർത്ത് കലക്കി പത്ത് മിനിറ്റ് പൊങ്ങാൻ വെക്കുക

യീസ്റ്റ് പൊങ്ങി വന്നതിന് ശേഷം മൈദ, ഉപ്പ് , എണ്ണ ചേർത്ത് അഞ്ച് മിനിറ്റ് നന്നായി കുഴച്ച് മയമുള്ള മാവാക്കുക. ഇത്‌ ഒരു മണിക്കൂർ പൊങ്ങാൻ വെക്കുക.

പൊങ്ങി വന്ന മാവ്‌ കുഴച്ച് നീളത്തിൽ ഉരുട്ടി ഒരേ വലുപ്പത്തിൽ മുറിച്ചെടുക്കുക.

ശേഷം ചപ്പാത്തി പോലെ പരത്തി ത്രികോണാകൃതിയിൽ മടക്കി വെക്കുക.

ഫില്ലിംഗ് തയാറാക്കാനായി പാനിൽ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് , ഉപ്പ്, കറിവേപ്പില ചേർത്ത് വഴറ്റുക .

ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി,ഗരംമസാല പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം രണ്ട് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് വഴറ്റുക . ഇപ്പോൾ ഫില്ലിംഗ് റെഡി ആയി .

ശേഷം ത്രികോണാകൃതിയിൽ മടക്കിയ വെച്ചിരിക്കുന്ന റോളിന്റെ നടുവിൽ കുറച്ച്‌ ഫില്ലിംഗ് വെച്ച് . മൂന്ന് വശങ്ങളും ഒട്ടിക്കുക. ഇത്‌ പത്ത് മിനിറ്റ് പൊങ്ങാൻ വെക്കുക . ശേഷം കുറച്ച് പാൽ മേലെ ബ്രഷ് ചെയ്ത് കൊടുക്കുക.ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി .

Leave a Reply

Your email address will not be published. Required fields are marked *