"> പാലട പായസം | Malayali Kitchen
HomeRecipes പാലട പായസം

പാലട പായസം

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

പാൽ :-1 ലിറ്റർ അട (അരി വച്ചുള്ളതൊ ,ഗോതമ്പ് വച്ചുള്ളതൊ ഉപയോഗിക്കാം)-250 ഗ്രാം
പഞ്ചസാര – 8-10 റ്റെബിൾ സ്പൂൺ( മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം)
നെയ്യ് -5 റ്റെബിൾ സ്പൂൺ
ഏലക്കാ പൊടി -1/2 റ്റീസ്പൂൺ
കശുവണ്ടി പരിപ്പ്, കിസ്മിസ്സ്

തയ്യാറാക്കുന്ന വിധം

പാത്രം അടുപ്പത്ത് വച്ച് പാൽ ഒഴിച്ച് തിളക്കാൻ വക്കുക.പാൽ ഒന്ന് ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക. പാട കെട്ടാതെ ഇളക്കി കൊണ്ടിരിക്കണം.

പാൽ തിളച്ച് വരുമ്പോൾ അട ചേർത്ത് ഇളക്കുക.ഇനി 30 മിനുറ്റ് ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കണം.ഇടക്ക് ലെശം നെയ്യ് ചേർത് കൊടുക്കണം. അപ്പൊഴെക്കും അട നന്നായി വേവും.ചില അരി അട വേവാൻ കൂടുതൽ സമയം എടുക്കും.അട കയ്യിൽ എടുത്ത് ഒന്ന് വേവ് നോക്കുന്നെ നന്നായിരിക്കും. കൈ കൊണ്ട് അമർത്തുമ്പോൾ നന്നായി ഉടയുന്നുണ്ടെങ്കിൽ നന്നായി വെന്തു കഴിഞു.പായസം അടയൊക്കെ വെന്ത് കുറുകിയ പരുവം ആകണം.

പാലിന്റെ കളറും ഒരു ചെറിയ ബ്രൗൺ ആകണം.അതാണു പരുവം.ഇനി നിറം ബ്രൗൺ ആയില്ലാന്ന് വച്ച് വിഷമിക്കണ്ടാട്ടൊ.അതു പ്രശ്നമല്ല.പിന്നെ കൂടുതൽ കുറുകുകയും അരുത്. തണുക്കുമ്പോൾ ഒരുപാട് കുറുകി പോകും.ശെഷം ഏലക്കാ പൊടി ചേർത്ത് ഇളക്കുക.തീ ഓഫ് ചെയ്യാം.കശുവണ്ടി പരിപ്പ്, കിസ്മിസ്സ് ഇവ നെയ്യിൽ മൂപ്പിച്ച് നെയ്യൊടു കൂടി തന്നെ ഇതിലെക്ക് ചേർത്ത് ഇളക്കി ഉപയൊഗിക്കാം.രുചികരമായ പാലട പായസം തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *