"> ആലൂ ചപ്പാത്തി | Malayali Kitchen
HomeRecipes ആലൂ ചപ്പാത്തി

ആലൂ ചപ്പാത്തി

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

വേവിച്ച ഉരുളക്കിഴങ്ങ് – 2 എണ്ണം(ചെറുത്)
ഗോതമ്പ്പൊടി – ഒന്നര കപ്പ്‌
ഇഞ്ചി – 1 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് – ഒരു പിടി
വെള്ളം – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിൽ ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കണം. ഇത് തണുത്ത ശേഷം ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു ബൗളിൽ ഗ്രേറ്റ് ചെയ്തെടുത്ത ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും കൂടി ചേർത്ത് നല്ല പോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിൽ നിന്നും വലിയ ഉരുളകൾ ഉണ്ടാക്കി എടുക്കുക. ഇത് ഓരോന്നും ആട്ടയിൽ മുക്കി പരത്തി എടുക്കുക. ചൂടായ തവയിൽ രണ്ട് വശവും ചുട്ടെടുക്കുക. അല്പം സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ്യ് രണ്ട് വശത്തും തടവി ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *