26 December, 2020
ജാതിക്ക വൈൻ

ചേരുവകൾ
ജാതിക്ക തോട് – 1 കിലോ
പഞ്ചസാര -1/4-1/2 കിലോ (ആവശ്യത്തിന്)
വെള്ളം – 3 ലിറ്റർ
കറുവാപ്പട്ട – 1
ഗ്രാമ്പൂ – 3
ഗോതമ്പ് – 50 ഗ്രാം
യീസ്റ്റ് – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ജാതിക്ക ചെറിയ കഷണങ്ങളായി എടുക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ പാത്രത്തിൽ വെള്ളം എടുത്ത് ചൂടാക്കുക, അരിഞ്ഞെടുത്ത ജാതിക്ക, പഞ്ചസാര എന്നിവ ചേർക്കുക. അത് തിളച്ചുമറിയുന്നതുവരെ കാത്തിരിക്കുക.തിളച്ചതിനുശേഷം കുറച്ചു സമയത്തേക്ക് തണുപ്പിക്കാൻ അനുവദിക്കുക.
അതിനുശേഷം ഗ്ലാസ് പാത്രത്തിൽ കറുവാപ്പട്ട, ഗ്രാമ്പൂ, ഗോതമ്പ് എന്നിവ ചേർക്കുക. ഒടുവിൽ യീസ്റ്റ് ചേർത്ത് വൃത്തിയുള്ള തടി സ്പൂൺ ഉപയോഗിച് നന്നായി ഇളക്കുകഎല്ലാ ചേരുവകളും ചേർത്തതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് കെട്ടിവെയ്ക്കുക അല്ലെങ്കിൽ ലിഡ് അല്പം അയഞ്ഞതായി അടയ്ക്കുക.
ഈ മിശ്രിതം ഒന്നിടവിട്ട ദിവസങ്ങളിൽ എപ്പോഴെങ്കിലും 5 മിനിറ്റ് ഇളക്കുക. 20 ദിവസത്തിനുശേഷം ,ചെറിയ പീസ് മസ്ലിൻ തുണിയിലൂടെ മിശ്രിതം ശുദ്ധമായ ഉണങ്ങിയ കുപ്പിയിലേക്ക് ഒഴിക്കുക. വീണ്ടും ഇത് 20 ദിവസം സൂക്ഷിക്കുക. 20 ദിവസത്തിന് ശേഷം വീഞ്ഞ് വീണ്ടും അരിച്ചെടുക്കുക, ശേഷം ഉണങ്ങിയ പാത്രത്തിലേക്ക് മാറ്റി വൈൻ ഉപയോഗിക്കാം.