26 December, 2020
പച്ചപപ്പായ ലഡ്ഡു

ചേരുവകൾ
പച്ച ഓമയ്ക്ക (ചെറുതായി ഗ്രേറ്റ് ചെയ്തത് – 2 കപ്പ്
പാൽ – 1 1/2 കപ്പ്
റവ -1/4 കപ്പ്
നെയ്യ് – 4 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ഏലയ്ക്കായ പൊടിച്ചത് -1/2 ടീസ്പൂൺ
ഉണക്ക മുന്തിരി – 10 എണ്ണം
തയാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് ഉണക്ക മുന്തിരി വറുത്തെടുക്കുക.
അതിലേക്കു തന്നെ ഓമയ്ക്ക ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
നന്നായി വഴന്ന ശേഷം പാൽ, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി, ഇത് തിളച്ചു വരുമ്പോൾ ഏലയ്ക്കായപ്പൊടി, വറുത്ത റവ എന്നിവ ചേർത്ത് കൈ വിടാതെ ഇളക്കുക, ഇടയ്ക്ക് നെയ്യ് ചേർത്ത് (3ടേബിൾസ്പൂൺ വരെ ചേർക്കാം ) കൊടുക്കുക.
കൂട്ട് നന്നായി കുറുകി പാത്രത്തിൽ നിന്ന് വിട്ടുവരുമ്പോൾ പാകമായി എന്ന് മനസിലാക്കാം.
തണുത്ത ശേഷം ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കി ഡെസ്സിക്കേറ്റഡ് തേങ്ങയിൽ പൊതിഞ്ഞു ഉണക്ക മുന്തിരി കൂടി വെച്ചാൽ പപ്പായ ലഡ്ഡു റെഡി.