27 December, 2020
ചോളേ മസാല

ചേരുവകൾ:
വെള്ളക്കടല – 250 ഗ്രാം ( 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉപ്പിട്ട് വേവിച്ചെടുത്തത്)
സവാള – രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
പച്ചമുളക് – രണ്ടെണ്ണം
കറുവാപട്ട – രണ്ടെണ്ണം
കസൂരിമേത്തി – ഒരു സ്പൂൺ
വഴനയില – രണ്ടെണ്ണം
മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
തക്കാളി – രണ്ടെണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
ഗരംമസാലപ്പൊടി – ഒരു ടീസ്പൂൺ
ജീരകം – കാൽ ടീസ്പൂൺ
ചോല മസാല പൗഡർ /വെള്ള കടല മസാല പൗഡർ
തയാറാക്കുന്ന വിധം:
ഒരു ഫ്രൈയിങ്് പാൻ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് ഓയിൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക. ഒരു വിധം നന്നായി വഴന്നുവരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക ചെറുതായി ഒന്ന് വഴന്നു വന്നതിനുശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.
മസാല തയാറാക്കാൻ ഒരു പാത്രം അടുപ്പിൽ വയ്ക്കുക. നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് കാൽ സ്പൂൺ ജീരകം ഇട്ടു കൊടുക്കുക. ഇതിലേക്ക് 2 കറുവാപ്പട്ട, ഒന്നര സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ ഗരം മസാല പൊടി, ഒരു സ്പൂൺ വെള്ളക്കടല മസാല/ചനാ മസാല കൂടി ചേർത്ത് നന്നായി മൂത്ത് വരുമ്പോൾ അരച്ചെടുത്ത മിക്സ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം. ഒന്ന് തിളച്ചുവരുമ്പോൾ വേവിച്ചെടുത്ത കടല ചേർത്തു കൊടുക്കാം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളച്ചുവരുമ്പോൾ അൽപം കസൂരിമേത്തി, മല്ലിയില എന്നിവ ചേർത്തു ചൂടോടെ വിളമ്പാം.