27 December, 2020
നിലക്കടല സാദം

ചേരുവകൾ :
വേവിച്ച ചോറ് -1 കപ്പ്
നിലക്കടല -2 ടേബിൾ സ്പൂൺ
കടല പരിപ്പ് -2 ടേബിൾ സ്പൂൺ
ചുവന്ന മുളക് -5 എണ്ണം
വെളുത്ത എള്ള് -1/2 ടേബിൾ സ്പൂൺ
നാളികേരം -3 ടേബിൾ സ്പൂൺ
കടുക് -1/2 ടേബിൾ സ്പൂൺ
കായം പൊടി -1/4 ടീസ്പൂൺ
കറിവേപ്പില
നല്ലെണ്ണ – 1.5 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ഒരു പാനിൽ നിലക്കടല, ഒരു ടീസ്പൂൺ കടല പരിപ്പ്, വെളുത്ത എള്ള്, മൂന്നു ചുവന്ന മുളക് എന്നിവ വറക്കുക. അതിലേക്കു നാളികേരം കൂടി ഇട്ട് ഒരു രണ്ടു മിനിറ്റ് വറത്തെടുക്കുക. ചൂടാറിയ ശേഷം പൊടിച്ചെടുക്കുക. വേറെ ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക്, കടല പരിപ്പ്, ചുവന്ന മുളക്, എന്നിവ വറക്കുക. അതിലേക്കു കായം പൊടിയും കറി വേപ്പിലയും ഇട്ട് ഇളക്കുക. അതിനു ശേഷം വേവിച്ച ചോറ് ഇട്ട് ഇളക്കി ഒന്ന് ചൂടായാൽ ആവശ്യത്തിന് ഉപ്പ് ഇടുക. അതിലേക്കു പൊടിച്ചു വച്ച പൊടിയിൽ നിന്നും ഒരു 3 ടേബിൾ സ്പൂൺ പൊടി ഇട്ട് ഇളക്കുക. ഒരു രണ്ടു മിനിറ്റ് ഇളക്കി യോജിപ്പിച്ച ശേഷം തീ അണക്കുക