"> സിനമൺ റോൾസ് | Malayali Kitchen
HomeRecipes സിനമൺ റോൾസ്

സിനമൺ റോൾസ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ:

മാവിന് വേണ്ടി:
ചെറിയ ചൂടുള്ള പാൽ – 1 കപ്പ്
യീസ്റ്റ് – 2 1/2 ടീസ്പൂൺ
മുട്ട – 1
ഉരുക്കിയ ബട്ടർ – 3 ടീസ്പൂൺ
പഞ്ചസാര – 1/3 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
മൈദ – 3 1/2 കപ്പ്
ഫില്ലിങ്ങിന് വേണ്ടി:
സോഫ്റ്റെൻ ചെയ്ത ബട്ടർ – 3 ടീസ്പൂൺ
ബ്രൗൺ ഷുഗർ – 1/4 കപ്പ്
കറുവപ്പട്ട പൊടിച്ചത് – 2 ടേബിൾസ്പൂൺ
ഐസിങ്ങിന് വേണ്ടി:
പഞ്ചസാര – 1 കപ്പ് പൊടിച്ചത്
വാനില എക്സ്ട്രാക്ട് – 1/2 ടീസ്പൂൺ
പാൽ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

1. ഒരു ബൗളിൽ മാവിന് വേണ്ടി തയാറാക്കി വച്ചിട്ടുള്ള പാലും യീസ്റ്റും മുട്ടയും ഉരുകിയ ബട്ടറും ചേർത്ത് നന്നായി അടിക്കണം. മൈദയിൽ നിന്നും 3 കപ്പ് എടുത്തു അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കണം. ഇത് പാൽ ചേർത്ത് നന്നായി കുഴക്കണം. ആവശ്യം അനുസരിച്ച് ബാക്കി ഉള്ള 1/2 കപ്പ് മൈദ ചേർത്ത് കൊടുക്കണം. ഒരു 10 മിനിറ്റ് കുഴച്ചതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാവ് മാറ്റി 1 മണിക്കൂർ വയ്ക്കണം.
2. ഒരു മണിക്കൂറിന് ശേഷം മാവ് ചെറുതായിട്ട് ഒന്ന്കൂടി കുഴക്കണം. അതിന് ശേഷം 14 x 18 ഇഞ്ച് വലിപ്പത്തിൽ പരത്തണം. ഫില്ലിങ്ങിന് വേണ്ടി എടുത്തു വച്ചിരിക്കുന്ന സോഫ്റ്റെൻ ചെയ്ത ബട്ടർ പരത്തിയ മാവിലേക്ക് പുരട്ടി കൊടുക്കണം. ബ്രൗൺ ഷുഗറും സിനമൺ പൗഡറും (കറുവപ്പട്ട പൊടി) ഒന്നിച്ചു ഇട്ട് മിക്സ് ചെയ്യണം. അതിനുശേഷം അത് ബട്ടറിന്റെ മുകളിൽ കൂടി സ്പ്രിങ്കിൾ ചെയ്തു കൊടുക്കണം. അതിന് ശേഷം ഒരു റോൾ പോലെ ലൂസ് ആയി ചുരുട്ടി എടുക്കണം. അറ്റത്ത് എത്തുമ്പോൾ വെള്ളം തൊട്ട് മാവ് യോജിപ്പിക്കണം. എന്നിട്ട് റോൾ 12 കഷണങ്ങളായി മുറിക്കണം.
3. 9 x 13 ഇഞ്ച് ബേക്കിങ് ഡിഷ് എടുത്ത് കുറച്ചു മെൽറ്റഡ് ബട്ടർ തേക്കുക. എന്നിട്ട് വെട്ടിയ റോൾ കുറച്ചു ഗ്യാപ്പ് ഇട്ട് അടുക്കി വെയ്ക്കണം. അതിന് ശേഷം 1 മണിക്കൂർ പിന്നെയും റസ്റ്റ് ചെയ്യാൻ വയ്ക്കണം. ഒരു മണിക്കൂർ കഴിഞ്ഞിട്ട് കുറച്ചു ഉരുക്കിയ ബട്ടർ ബ്രഷ് ചെയ്ത് കൊടുക്കണം.
4. അവ്ൻ 350 ഡിഗ്രി ഫാരൻഹീറ്റിൽ പ്രീഹീറ്റ് ചെയ്യണം. എന്നിട്ട് സിനമൺ റോൾസ് ബേക്ക് ചെയ്യാൻ മിഡിൽ റാക്കിൽ 30 മിനിറ്റ് വയ്ക്കണം.
5. അവ്നിൽ നിന്നും എടുത്ത് തണുത്തതിന് ശേഷം ഐസിങ് ഒഴിച്ച് അലങ്കരിക്കാം. ഐസിങ്ങിന് വേണ്ടി വച്ചിരുന്ന ചേരുവകൾ എല്ലാം യോജിപ്പിച്ച് സിനമൺ റോൾസിന്റെ മുകളിൽ കൂടി ഒഴിച്ച് കൊടുക്കണം

Leave a Reply

Your email address will not be published. Required fields are marked *