"> നാടൻ കോവയ്ക്ക പച്ചടി | Malayali Kitchen
HomeRecipes നാടൻ കോവയ്ക്ക പച്ചടി

നാടൻ കോവയ്ക്ക പച്ചടി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ഇളം കോവയ്ക്ക വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – കാൽ കപ്പ്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ബീറ്റ്റൂട്ട് പച്ചടി, ഒന്നാന്തരം സ്വാദിൽ
ബീറ്റ്റൂട്ട് പച്ചടി, ഒന്നാന്തരം സ്വാദിൽ
2.വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – ഒരു നുള്ള്
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
4.പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ്
കടുക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ കാൽ കപ്പ് വെള്ളം ചേർത്തു വേവിച്ചു വയ്ക്കുക. കോവയ്ക്ക അധികം വെന്തു പോകരുത്.
വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം കോവയ്ക്ക മിശ്രിതം ചേർത്തിളക്കി വാങ്ങുക.
ചൂടാറിത്തുടങ്ങുമ്പോൾ തൈരിൽ കടുക് ചതച്ചതു ചേർത്തിളക്കുക. ചൂടു കൂടിയാൽ തൈരു പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.ആവശ്യമെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർക്കാം

Leave a Reply

Your email address will not be published. Required fields are marked *