"> കൂവ കുറുക്കിയത് | Malayali Kitchen
HomeRecipes കൂവ കുറുക്കിയത്

കൂവ കുറുക്കിയത്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ :

കൂവപ്പൊടി – 150 ഗ്രാം
വെള്ളം – 300 മില്ലി ലിറ്റർ
ചെറു പയർ പരിപ്പ് – 3 ടേബിൾ സ്പൂൺ
ശർക്കര – 300 ഗ്രാം
തേങ്ങ – 1 എണ്ണം (ചെറു കഷ്ണങ്ങളായി നുറുക്കിയത് )
പാൽ – 250 മില്ലി ലിറ്റർ
നെയ്യ് – 3 ടീ സ്പൂൺ
അണ്ടിപരിപ്പ് /കപ്പലണ്ടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കൂവപ്പൊടി വെള്ളത്തിൽ ചേർത്ത് തരികൾ ഉടച്ചിളക്കുക. അതിലേക്ക് 200 മില്ലി ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. ഈ കൂവ ലായനി അരിച്ചെടുക്കുക. അരിച്ചെടുക്കുമ്പോൾ കിട്ടുന്ന കൂവ ചണ്ടി ഇതിലേക്ക് നന്നായി പിഴിഞ്ഞ് ചേർക്കുക.

ചെറുപയർ പരിപ്പ്, ശർക്കര, തേങ്ങാക്കൊത്ത് എന്നിവയും ചേർക്കുക. ഇളം തീയിൽ തിളപ്പിക്കുക. ഇതിലേക്ക് പാലും നെയ്യും ചേർക്കുക. കാട്ടിയാവും വരെ ഇളക്കി 6- 8 മിനിറ്റുകൾ വേവിക്കുക. അണ്ടിപരിപ്പ് അല്ലെങ്കിൽ കപ്പലണ്ടി ഇതിലേക്ക് ചേർക്കുക. തീ അണച്ച ശേഷം നെയ് പുരട്ടിയ ഒരു ട്രേയിലേക്ക് കട്ടിയായ കൂവ കുറുക്ക് മാറ്റുക. മുകളിൽ 4-5 അണ്ടിപരിപ്പുകൾ കൊണ്ട് അലങ്കരിക്കുക. 4 മണിക്കൂറുകൾക്ക് ശേഷം നന്നായി തണുത്തു കഴിഞ്ഞാൽ ഇഷ്ട രൂപങ്ങളിൽ മുറിച്ചെടുത്തു വിളമ്പാം

Leave a Reply

Your email address will not be published. Required fields are marked *