"> നാടൻ രുചിയിൽ ഉണക്കമീനും മാങ്ങയും | Malayali Kitchen
HomeRecipes നാടൻ രുചിയിൽ ഉണക്കമീനും മാങ്ങയും

നാടൻ രുചിയിൽ ഉണക്കമീനും മാങ്ങയും

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ഉണക്കമീൻ – ¼ കിലോഗ്രാം (വെള്ളത്തിലിട്ട് കുതിർത്ത് ഉപ്പ് കളഞ്ഞ് വൃത്തിയാക്കി എടുത്തത്)
മാങ്ങാ ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (അധികം പുളിയില്ലാത്ത പച്ചമാങ്ങ ഒരിഞ്ചു നീളത്തിൽ കഷണങ്ങളാക്കിയത്)
ഉള്ളി – 6 എണ്ണം
പച്ചമുളക് – 6
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങാ ചിരകിയത് – 1 ½ കപ്പ്
എണ്ണ – ആവശ്യത്തിന്
ഉലുവ – ഒരു നുള്ള്
കടുക് – ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തിൽ ഉണക്കമീൻ, മാങ്ങാ കഷ്ണങ്ങൾ, ഉള്ളി,പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി വളരെ കുറച്ച് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങാ അരച്ചത് ചേർത്ത് അഞ്ച് മിനിറ്റ് തീ കുറച്ച് വയ്ക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കടുക് വറുത്ത് ഒഴിക്കാം.
പാനിൽ എണ്ണ ചൂടായിക്കഴിയുമ്പോൾ കടുക്, ഉലുവ, ചുവന്നുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് ഉലർത്തി ഒഴിച്ച് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *