"> സ്പെഷൽ രുചിയിൽ ഫിഷ് കട്ലറ്റ് | Malayali Kitchen
HomeRecipes സ്പെഷൽ രുചിയിൽ ഫിഷ് കട്ലറ്റ്

സ്പെഷൽ രുചിയിൽ ഫിഷ് കട്ലറ്റ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

വെള്ള മോദ – 250 ഗ്രാം (ഏതു മീനും എടുക്കാം)
കിഴങ്ങ് വേവിച്ചത് – 1 എണ്ണം
സവാള അരിഞ്ഞത് – 3 എണ്ണം
ഇഞ്ചി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
പച്ചമുളക് – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി -1 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ഗരം മസാല – 3/4 ടീസ്പൂൺ
മുട്ടയുടെ മഞ്ഞ വേവിച്ചത് -1
ബ്രഡ് പൊടി – 6 ബ്രഡിന്റെത്
മുട്ട – 2 എണ്ണം
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. ആദ്യം മീൻ കുറച്ചു മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി (1/4 ടീസ്പൂൺ) ആവശ്യത്തിന് ഉപ്പും ചേർത്ത് 2 മിനിറ്റ് വേവിക്കുക, അതിനു ശേഷം ബാക്കി വെള്ളം മാറ്റി മീൻ കൈ കൊണ്ട് പൊടിച്ചെടുക്കുക.

2.അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു ബാക്കി പൊടികളും ചേർത്ത് കിഴങ്ങും മുട്ടയുടെ മഞ്ഞയും ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ ബോളാക്കി മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *