"> കൊതിയൂറും ചെമ്മീൻ അച്ചാർ | Malayali Kitchen
HomeRecipes കൊതിയൂറും ചെമ്മീൻ അച്ചാർ

കൊതിയൂറും ചെമ്മീൻ അച്ചാർ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ചെമ്മീൻ: 1 കിലോ
മുളകുപൊടി: 6tbsp +2 tbsp
മഞ്ഞൾപ്പൊടി: 1tsp + 1/2tsp
ഉപ്പ്: 3 ടീസ്പൂൺ
വിനാഗിരി: 1 കപ്പ്
വെള്ളം: 1/4 കപ്പ്
നല്ലെണ്ണ: 1/4 കപ്പ്
വെളിച്ചെണ്ണ: 1/4 കപ്പ്
ഇഞ്ചി: 6 ടീസ്പൂൺ
കുഞ്ഞുള്ളി: 25
മുളക്: 7

തയ്യാറാക്കുന്ന വിധം
ചതച്ച ഇഞ്ചി വെളുത്തുള്ളി: 2tbsp മുളകുപൊടി 1 ടീസ്പൂൺ മഞ്ഞൾപ്പൊടി 2 ടീസ്പൂൺ ഉപ്പ് ഉപയോഗിച്ച് ചെമ്മീൻ മാരിനേറ്റ് ചെയ്യുക.ഒരു പാനിൽ 1/4 കപ്പ് നല്ലെണ്ണയും 1/4 കപ്പ് വെളിച്ചെണ്ണയും ചേർത്ത് ഇഞ്ചി കറിവേപ്പില ഉള്ളി പച്ചമുളകും വെവ്വേറെ വറുത്തെടുക്കുക ചേർക്കുക. അതിൽ ചെമ്മീൻ വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കുക ഇപ്പോൾ അതേ പാനിൽ 2tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് 2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞളും ചേർത്ത് മൂപ്പിക്കുക1 കപ്പ് വിനാഗിരിയും 1/4 കപ്പ് വെള്ളവും ചേർത്ത് ഉപ്പ് ചേർത്ത് തിളപ്പിക്കുക. ഇത് തണുക്കുമ്പോൾ വറുത്ത ചെമ്മീൻ ഇഞ്ചി ഉള്ളി കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക
രുചിയുള്ള ചെമ്മീൻ അച്ചാർ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *