29 December, 2020
തിരുവാതിരപ്പുഴുക്ക്

ആവശ്യമുള്ള സാധനങ്ങൾ
കപ്പ 1( ചെറുത് )
കാച്ചിൽ 150 ഗ്രാം
ചേന 150 ഗ്രാം
ചേമ്പ് 150 ഗ്രാം
മധുരക്കിഴങ്ങു 1 to 2
കൂർക്ക 8 to 10
മത്തങ്ങാ 100 ഗ്രാം
ഏത്തക്ക 1
വൻപയർ 1/2 കപ്പ്
അരപ്പിന്
തേങ്ങാ ചിരകിയത് 3/4 cup
ജീരകം 3/4 ടീസ്പൂൺ
പച്ചമുളക് എരിവിന് അനുസരിച്ചു
കറി വേപ്പില
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
പാചകരീതി
കപ്പ ചെറുതായി മുറിച്ചു വേറെ വേവിച്ചെടുക്കാം. വൻപയർ കുതിർത്തു വേറെ വേവിച്ചു വെക്കുന്നുണ്ട്. ബാക്കിയുള്ള എല്ലാ കൂട്ടുകളും തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി മുറിച്ചെടുക്കാം. ശേഷം ഇവയെല്ലാം കൂടി ഒരു കുക്കറിൽ ഉപ്പ്, കുറച്ചു മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം. ഇതിലേക്ക് കപ്പയും, വേവിച്ച വൻപയറും അരച്ച കൂട്ടും ചേർത്ത് അരപ്പ് വേകുന്നത് വരെ അടച്ചു വക്കണം. പുഴുക്ക് നന്നായി കുഴഞ്ഞു ലൂസായി ഇരിക്കണം എന്നുള്ളവർക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. ശേഷം നന്നായി ഇളക്കി എടുക്കാം. എല്ലാവരും ചെയ്തു നോക്കുക തീർച്ചയായും ഇഷ്ടപ്പെടും.