29 December, 2020
പനീർ മസാല

ചേരുവകൾ
പനീർ : 200 ഗ്രാം
ജീരകം : 1/2 ടീ സ്പൂണ്
സവാള : 1 വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 ടീ സ്പൂണ്
തക്കാളി :1 വലുത്
കട്ടി തൈര് :1 ടേബിൾ സ്പൂൺ
മുളക് പൊടി :1/2 ടീ സ്പൂണ്
മഞ്ഞൾ പൊടി :1/4 ടീ സ്പൂണ്
മല്ലി പൊടി :1/2 ടീ സ്പൂണ്
ഗരം മസാല പൊടി :1/2 ടീ സ്പൂണ്
കായം പൊടി :1/4 ടീ സ്പൂണ്
ഓയിൽ : 3 ടേബിൾ സ്പൂണ്
കസൂരിമെത്തി
മല്ലി ഇല
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് പനീർ ഒന്ന് ഫ്രൈ ചെയ്തു മാറ്റി വെക്കുക
ശേഷം ജീരകം പൊട്ടിക്കുക
ശേഷം സവാള ചേർത്തു വഴറ്റുക
സവാള ഒന്ന് വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു 2 – 3 മിനിറ്റ് വഴറ്റുക
മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല പൊടി, കായം പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി വഴറ്റുക
ശേഷം തക്കാളി അരിഞ്ഞതും, തൈരും കൂടെ ചേർത്ത് തക്കാളി വെന്തു ഉടഞ്ഞു വരുന്നത് വരെ വഴറ്റുക
ശേഷം അര കപ്പ് വെള്ളം ചേർത്ത് എണ്ണ തെളിഞ്ഞു വരും വരെ തിളപ്പിക്കുക
വറുത്തു വെച്ച പനീറും ഗ്രേവിക്കു ആവശ്യമായ വെള്ളവും ചേർത്തു അടച്ചു വെച്ചു കുറച്ചു സമയം തിളപ്പിക്കുക
ചാറ് പാകത്തിന് കുറുകി വരുമ്പോൾ കസൂരിമെത്തി, മല്ലി ഇല എന്നിവ ചേർത്ത് തീ ഓഫ് ആക്കുക
ചൂടോടെ ചോറിനൊപ്പമോ ചാപ്പത്തിക്കൊപ്പമോ സെർവ് ചെയ്യാം