"> സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് | Malayali Kitchen
HomeRecipes സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്

സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

ചിക്കൻ സ്റ്റോക്ക്: 3 കപ്പ്
സ്വീറ്റ് കോൺ: 250 ഗ്രാം
വേവിച്ച ചിക്കൻ: 250 ഗ്രാം
മുട്ട: 1
സോയ സോസ്: 1/2 – 1 ടീ സ്പൂൺ
കോണ്ഫ്‌ളവർ: 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി: 1/2 ടീ സ്പൂൺ
വിനിഗർ : 1 ടീ സ്പൂണ്
Spring Onion
ഉപ്പ്
സ്റ്റോക്ക് ഉണ്ടാക്കാൻ
ചിക്കൻ: 250 ഗ്രാം
ഉള്ളി: 1
വെളുത്തുള്ളി: 4 – 5
വഴന ഇല: 2
ഗ്രാമ്പൂ: 2- 3
കുരുമുളക് : 10 എണ്ണം
സെലറി: 1 സ്റ്റിക്ക്
വെള്ളം: 4 കപ്പ്
ഉപ്പ്

ആദ്യം ചിക്കൻ സ്റ്റോക്ക് ഉണ്ടാക്കാം

സ്റ്റോക്ക് ഉണ്ടാക്കാൻ എന്നതിൽ പറഞ്ഞിട്ടുള്ള എല്ലാ ചേരുവകളും കൂടെ ഒരു പാത്രത്തിൽ ഇട്ട് തിളപ്പിക്കുക.
അത് തിളച്ചുകഴിഞ്ഞാൽ മുകളിൽ വെളുത്ത പത പോലെ കാണാം. ഇത് ഒരു സ്പൂണ് ഉപയോഗിച്ച് എടുത്തു കളയുക. ശേഷം തീ കുറച്ചു വെച്ചു 20 മുതൽ 30 മിനിറ്റ് വരെ തിളപ്പിക്കുക.
കോൺ ഫ്‌ളവർ അല്പം വെള്ളത്തിൽ കലക്കി വയ്ക്കുക
മുട്ട നന്നായി ബീറ്റ് ചെയ്തു വയ്ക്കുക
സ്റ്റോക്ക് അരിച്ചെടുത്ത് വീണ്ടും തിളപ്പിക്കുക.
വെളുത്തുള്ളി എടുത്ത് നന്നായി ഉടച്ചെടുത്തു സ്റ്റോക്കിലേക്ക് ചേർക്കുക
ചിക്കൻ എടുത്ത് എല്ലുകളെല്ലാം കളഞ്ഞു ചെറിയ കഷണങ്ങളായി മുറിക്കുക
സ്റ്റോക്ക് തിളച്ചുകഴിഞ്ഞാൽ സ്വീറ്റ് കോൺ ചേർത്ത് 5 – 6 മിനിറ്റ് തിളപ്പിക്കുക
ഇനി വേവിച്ച ചിക്കൻ ചേർക്കുക.
തീ കുറച്ചു വെച്ചു കലക്കി വെച്ച കോൺ ഫ്‌ളവർ ചേർക്കുക
അടിചു വെച്ച മുട്ട ഒരു അരിപ്പയിലൂടെ ഒഴിച്ചു സൂപ്പിലേക്ക് ചേർക്കുക (മുട്ട ഒരു സ്‌ട്രെയ്‌നറിൽ ഒഴിച്ചു സൂപ്പിലേക്ക് ചേർക്കണം. നേരിട്ട് മുട്ട സൂപ്പിലേക്ക് ഒഴിച്ചാൽ മുട്ട കട്ടി കെട്ടി പോകും)
സോയ സോസ് , വിനിഗർ ചേർത്ത് 2 – 3 മിനിറ്റ് തിളപ്പിക്കുക. കുരുമുളക് പൊടി ചേർക്കുക. ഉപ്പ് വേണമെങ്കിൽ ചേർക്കുക. ചിക്കൻ സ്റ്റോക്കിൽ ഉപ്പുണ്ട്. നോക്കിയിട്ട് ചേർത്താൽ മതി.
Spring Onion കൂടെ ചേർത്തു സെർവ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *