"> ചക്ക കുരു തോരൻ | Malayali Kitchen
HomeRecipes ചക്ക കുരു തോരൻ

ചക്ക കുരു തോരൻ

Posted in : Recipes on by : Keerthi K J

ചേരുവകൾ

ചക്കകുരു വൃത്തിയാക്കിയത്-2 കപ്പ്
തേങ്ങ -3/4 കപ്പ്
വെള്ളുതുള്ളി -3-4 അല്ലി
ചെറിയുള്ളി -8
വറ്റൽമുളക് -2
പച്ചമുളക് -3
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1/4 റ്റീസ്പൂൺ
ഉപ്പ് , എണ്ണ ,കടുക് – പാകത്തിനു
കറിവേപ്പില -1 തണ്ട്

തയാറാക്കുന്നവിധം

ചക്കകുരു ലേശം ഉപ്പ്,മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് വേവിച്ച് വക്കുക. തേങ്ങ + 5 ചെറിയുള്ളി + വെള്ളുതുള്ളി + പച്ചമുളക് +1 നുള്ള് മഞൾപൊടി ഇവ ചെറുതായി ചതച്ച് എടുത്ത് വക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ,ബാക്കി ചെറിയുള്ളി അരിഞത്,വറ്റൽമുളക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക. ശേഷം ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കുക.

അരപ്പിന്റെ പച്ചമണം മാറുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചക്കകുരു പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് 5 മിനുറ്റ് വേവിക്കുക. ശേഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക. രുചികരമായ ചക്കകുരു തോരൻ റെഡി.

Leave a Reply

Your email address will not be published. Required fields are marked *