2 January, 2021
ഫ്രൂട്ട് സാലഡ്

ചേരുവകൾ
പഴം അരിഞത്-3 ( റൊബെസ്റ്റാ പഴം ആണെങ്കിൽ 1 മതി)
പൈനാപ്പിൾ അരിഞത്- 1 റ്റീകപ്പ്
ആപ്പിൾ അരിഞത്-1
പപ്പായ അരിഞ്ഞത്- 1 റ്റീകപ്പ്
കിവി ഫ്രൂട്ട് അരിഞത്-1
പഞ്ചസാര -10 റ്റീസ്പൂൺ
ഏലക്കാപൊടി – 3 നുള്ള്
ഐസ് ക്രീം ( വാനിലാ) – 1-2 സ്കൂപ്പ്
തയാറാക്കുന്നവിധം
ഫ്രൂട്ട്സ് അരിഞത് എല്ലാം കൂടി ഒരു ബൗളിൽ നന്നായി മിക്സ് ചെയ്ത് വക്കുക.
പഞ്ചസാര കുറച്ച് വെള്ളം ചേർത്ത് ചൂടാക്കി ലായനി ആക്കുക. ഏലക്കാപൊടി കൂടി ചേർത്ത് ഇളക്കി എടുക്കുക.
പഞ്ചാര ലായനിയുടെ ചൂടാറിയ ശേഷം ഫ്രൂട്ട്സിന്റെ മുകളിലെക്ക് കുറെശ്ശെ ഒഴിച്ച് ഇളക്കി നന്നായി മിക്സ് ചെയ്യുക.
ഫ്രൂട്ട്സും ലായനിയും നന്നായി മിക്സ് ചെയ്ത ശേഷം ,ഫ്രൂട്ട്സ് 30 മിനുറ്റ് മാറ്റി വക്കുക.ആ സമയം ഫ്രൂട്ടിസിൽ ലായനിയുടെ മധുരം ഒക്കെ നന്നായി പിടിക്കും.ഫ്രൂട്ട്സിന്റെ ചാറു ഇറങ്ങി ലായനിയിലും നന്നായി മിക്സ് ആകും. അതാണു ഈ സാലഡിന്റെ ഒരു സ്വാദ്.
30 മിനുറ്റിനു ശേഷം 1 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശെഷം ,സെർവ് ചെയ്യുന്ന പാത്രത്തിൽ വച്ച് ഐസ് ക്രീം കൂടി മെലെ വച്ച് സെർവ് ചെയ്യാം.ഐസ്ക്രീം വക്കാതെയും കഴിക്കാം.സെർവ് ചെയ്യുന്ന സമയത്ത് കുറച്ച് ചെറീസും, റ്റൂട്ടി ഫ്രൂട്ടീസും ,ഒക്കെ മെലെ വിതറി സെർവ് ചെയ്യാവുന്നെ ആണു.