"> സോഫ്റ്റ് വാനിലാ കേക്ക് വിത്ത് ഐസിംഗ് | Malayali Kitchen
HomeRecipes സോഫ്റ്റ് വാനിലാ കേക്ക് വിത്ത് ഐസിംഗ്

സോഫ്റ്റ് വാനിലാ കേക്ക് വിത്ത് ഐസിംഗ്

Posted in : Recipes on by : Keerthi K J

ചേരുവകൾ

മൈദ / ഗോതമ്പ് പൊടി/ കോൺ ഫ്ലോർ (ഇവയിൽ ഏതെലും ഒന്ന് എടുക്കാം,മൈദ വച്ച് ഉണ്ടാക്കുന്ന സോഫ്റ്റ്നെസ്സും,രുചിയും മറ്റുള്ളവ വച്ച് ചെയ്യുമ്പോൾ കാണില്ല, എന്നാലും അത് കുറച്ച് കൂടി ഹെൽത്തി ആയിരിക്കും) -2 റ്റീകപ്പ്
പഞ്ചസാര പൊടിച്ചത്-1 റ്റീകപ്പ്
ബട്ടർ ( ഉപ്പില്ലാത്തത്) -100gm ( ബട്ടർ ഇല്ലെങ്കിൽ സൺഫ്ലവർ ഓയിൽ 1 റ്റീകപ്പ്)
ഉപ്പ് -1 നുള്ള്
വാനിലാ എസ്സൻസ്സ് -1 റ്റീസ്പൂൺ
മുട്ട -2
ബേക്കിംഗ് പൗഡർ -1 റ്റീസ്പൂൺ
പാൽ – 1/2 റ്റീകപ്പ്
വിപ്പിംഗ് ക്രീം പൗഡർ -200 ഗ്രാം
തണുത്ത പാൽ -200ml

തയാറാക്കുന്നവിധം

മൈദ ,ബേക്കിംഗ് പൗഡർ ഇവ നന്നായി മിക്സ് ചെയ്ത് അരിപ്പയിലൂടെ ഒരു പ്രാവശ്യം അരിച്ച് എടുത്ത് വക്കുക
മുട്ട ,പഞ്ചസാര ഇവ നന്നായി മിക്സ് ചെയ്യുക. മുട്ട,പഞ്ചസാര കൂട്ടിലെക്ക് 1 നുള്ള് ഉപ്പ് വാനിലാ എസ്സൻസ്സ് ഇവ മിക്സ് ചെയ്യുക.ബട്ടർ( ഓയിൽ)കുറെശ്ശെ ആയി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി മൈദ,ബേക്കിംഗ് പൗഡർ ഇതിലെക്ക് കുറെശ്ശെ ഇട്ട് ബ്ലെൻടെർ കൊണ്ടൊ, ഒരു തടി തവി കൊണ്ടൊ നന്നായി മിക്സ് ചെയ്യുക.പാൽ കൂടെ ചേർത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒരു ബെക്കിംഗ് ട്രെ ബട്ടർ തടവി കേക്ക് കൂട്ട് ഒഴിക്കാൻ തയ്യാറാക്കി വക്കുക.

ഓവനിലാണു ചെയ്യുന്നതെങ്കിൽ ഓവൻ 180 പ്രീഹീറ്റ് ചെയ്ത് ഇടുക.ശെഷം കേക്ക് കൂട്ട് വച്ച് 25-30മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക.(ഓവനനുസരിച്ച് ബേക്കിംഗ് സമയം മാറും)

കുക്കറിൽ ആണെങ്കിൽ കുക്കറിന്റെ റബ്ബർ വാഷർ ഊരി മാറ്റി, കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ച് കുക്കർ അടച്ച് 40-45 മിനുറ്റ് അടച്ച് വച്ച് ചെറുതീയിൽ വേവിച്ച് എടുക്കാം.കുക്കറിൽ വെള്ളം ഒഴിക്കെണ്ട. ഇനി കുക്കറിൽ മറ്റൊരു പാത്രം വച്ച് അതിന്റെ മെലെ കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ചും ചെയ്ത് എടുക്കാം.അപ്പൊ കരിയുമൊന്ന് ഒട്ടും പേടിക്കണ്ട.

ഒരു റ്റൂത്ത് പിക് ഉപയോഗിച്ച് കേക്ക് ഒന്ന് കുത്തി നോക്കി വെന്തെന്ന് ഉറപ്പ് വരുത്തണം

നന്നായി തണുത്ത ശെഷം ഐസിംഗ് ചെയ്യാം. വിപ്പിംഗ് ക്രീം പൗഡർ പാൽ ചേർത്ത് നന്നായി ബ്ലെൻടർ ഉപയോഗിച്ച് 4-5 minutes ബീറ്റ് ചെയ്ത് എടുക്കുക.ബ്ലെൻടെർ ഇല്ലെങ്കിൽ നന്നായി ഒരു തടി തവി വച്ച് ,അല്ലെങ്കിൽ തൈരു കടയുന്ന കടകൊലു ഉപയോഗിക്കാം.,അവ വച്ച് നന്നായി ബീറ്റ് ചെയ്ത് കട്ടിയാക്കി എടുക്കുക.ഇനി ഇത് 1 മണികൂർ ഫ്രിഡ്ജിൽ സൂക്ഷിച്ച ശെഷം പുറത്ത് എടുത്ത് അഭിരുചിക്കനുസരിച്ച് ഐസിംഗ് ചെയ്യാം.ഞാൻ നോർമൽ ഐസിംഗും കോക്കൊ പൗഡർ ചേർത്തും ആണു ചെയ്തെക്കുന്നത്.ഇഷ്ടമുള്ള ഫൂഡ് കളർ ചെർതും ഐസിംഗ് ചെയ്യാം. അപ്പൊ എല്ലാരും എടുതൊ ഒരൊ കഷണം, എന്നിട്ട് അഭിപ്രായം പറയണം ട്ടൊ…ഒകെ

Leave a Reply

Your email address will not be published. Required fields are marked *