"> മാങ്ങാ അച്ചാര്‍ | Malayali Kitchen
HomeRecipes മാങ്ങാ അച്ചാര്‍

മാങ്ങാ അച്ചാര്‍

Posted in : Recipes on by : Keerthi K J

ചേരുവകൾ

പച്ചമാങ്ങ -4 ചെറിയ ചതുര കഷണങ്ങളായി അരിഞത്
ഉലുവ -1/4റ്റീസ്പൂൺ
മുളക് പൊടി -4-5 റ്റീസ്പൂൺ
കാശ്മീരി മുളക് പൊടി-1 റ്റീസ്പൂൺ
മഞൾ പൊടി -1/2 റ്റീസ്പൂൺ
കായ പൊടി -1/2 റ്റീസ്പൂൺ
ഉലുവാ പൊടി – 1/4 റ്റീസ്പൂൺ
വിനാഗിരി – 3-4 റ്റീസ്പൂൺ
തിളപ്പിച്ചാറിയ വെള്ളം -1/2 റ്റീകപ്പ്
ഉപ്പ്, കടുക്, നല്ലെണ്ണ -പാകത്തിനു

തയാറാക്കുന്നവിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് മാങ്ങാ കഷണങ്ങൾ അതിലിട്ട് ഒന്ന് ചെറുതായി വാട്ടി എടുക്കുക.ഒരുപാട് വെന്ത് പോകരുത്.ശെഷം വെള്ളം വാലാൻ വക്കുക. പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ഉലുവാ ഇവ മൂപ്പിക്കുക

ശെഷം പൊടികൾ ഒരൊന്നായി ചേർത്ത് കരിയാതെ മൂപ്പിക്കുക. പൊടികൾ മൂത്ത് കഴിയുമ്പോൾ മാങ്ങാ കഷണങ്ങൾ പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കുക.. ശെഷം തിളപ്പിച്ചാറിയ വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് 2 മിനുറ്റ് അടച്ച് വക്കുക

പിന്നീട് അടപ്പ് തുറന്ന് വിനാഗിരി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. കുറച്ച് കടുക് പൊടിച്ചതും,കറിവേപ്പിലയും താല്പര്യമുള്ളവർക്ക് ചേർക്കാം.

ചൂടാറിയ ശെഷം ഉണങ്ങിയ ഒരു കുപ്പിയിലാക്കി കുറച്ച് നല്ലെണ്ണ കൂടി മുകളിൽ ഒഴിച്ച് ,അല്ലെങ്കിൽ നല്ലെണ്ണയിൽ മുക്കിയ ഒരു തുണി മെലെ ഇട്ട ശെഷം കുപ്പി അടക്കാം. 1-2 ആഴ്ച്ച കഴിഞ്ഞ് ഉപയൊഗിച്ചാൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *