3 January, 2021
നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

ചേരുവകൾ
നുറുക്ക് ഗോതമ്പ് – 2 റ്റീകപ്പ് കുറച്ച് എടുത്താലും ഉണ്ടാക്കി വരുമ്പോൾ ഒരുപാട് കാണും
സവാള – 1 വലുത്
പച്ചമുളക് – 3
ഇഞ്ചി അരിഞത് – ഒരു ചെറിയ കഷണം
ക്യാരറ്റ്, ബീൻസ് ഇവ ചെറുതായി അരിഞത്- 1 പിടി ഇത് ഇല്ലെങ്കിൽ ഒഴിവാക്കാം.
ഉപ്പ്, കടുക്, എണ്ണ – പാകത്തിനു
കറിവേപ്പില – 1 തണ്ട്
ഉഴുന്ന് പരിപ്പ് – 1/2 റ്റീസ്പൂൺ
തേങ്ങ. -1/2 റ്റീകപ്പ്
തയാറാക്കുന്നവിധം
നുറുക്ക് ഗോതമ്പ് 1/2 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് പിഴിഞ് വക്കുക. വെവാൻ എളുപ്പത്തിനാണു അത്.തീരെ ചെറിയ നുറുക്ക് ഗൊതമ്പ് ആണെങ്കിൽ വെള്ളത്തിൽ ഇട്ടില്ലെങ്കിലും കുഴപ്പമില്ല.അല്ലെങ്കിൽ ഒരു 10 മിനുറ്റ് ഇട്ടാൽ മതിയാകും
പാനിൽ എണ്ണ (നെയ്യ്) ചൂടാക്കി കടുക് കുറച്ച് ഉഴുന്ന് പരിപ്പ് ഇവ പൊട്ടിച്ച് സവാള, പച്ചമുളക്, കറിവെപ്പില, ഇഞ്ചി ഇവ വഴറ്റുക.
പച്ചമണം മാറുമ്പോൾ കാരറ്റ്, ബീൻസ് കൂടി ചേർത്ത് വഴറ്റി ,2 റ്റീ കപ്പ് വെള്ളവും പാകത്തിനു ഉപ്പ് ഇവ കൂടി ചെർത്ത് അടച്ച് വച്ച് ,വെള്ളം തിളക്കുംപ്പോൾ കുതിർത്ത നുറുക്ക് ഗൊതമ്പ് കൂടി ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.ഇടക്ക് ഇളക്കി കൊടുക്കണം.വെള്ളം നന്നായി വലിഞ്ഞ് ഗൊതമ്പ് വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.1 സ്പൂൺ നെയ്യ് കൂടി മേലെ തൂകാം(optional). ശെഷം തേങ്ങ കൂടി ചേർത്ത് ഇളക്കി 5 മിനുറ്റ് അടച്ച് വച്ച ശെഷം ഉപയൊഗിക്കാം.
ഇഷ്ടമുള്ളവർക്ക് കുറച്ച് അണ്ടി പരിപ്പൊ,കിസ്മിസ്സൊ,കപ്പലണ്ടിയൊ ഒക്കെ ഉപ്പുമാവിൽ ചെർക്കാവുന്നതാണു. അങ്ങനെ ഗോതമ്പ് ഉപ്പ്മാവു റെഡി.
പഴം,പപ്പടം,കറികൾ എന്നിവ ഒക്കെ കൂട്ടി കഴിക്കാം.ഇതു ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. ഒറ്റക്കും കഴിക്കാം.അത്ര രുചിയുള്ള ഒരു ഉപ്പ്മാവു ആണിത്.സൂചി ഗോതമ്പ് ഉം ഇതു പോലെ തന്നെ ഉണ്ടാക്കാം.