"> ഉള്ളി ചമ്മന്തി | Malayali Kitchen
HomeRecipes ഉള്ളി ചമ്മന്തി

ഉള്ളി ചമ്മന്തി

Posted in : Recipes on by : Keerthi K J

ചേരുവകൾ

ചെറിയുള്ളി-1 കപ്പ് (ചെറിയുള്ളി ഇല്ലെങ്കിൽ സവാള വച്ചും ചെയ്യാം.)
വറ്റൽ മുളക്-6-7 (പിരിയൻ മുളക് കൂടി എടുതാൽ നല്ല നിറവും കിട്ടും)
കറിവേപ്പില-2 തണ്ട്
പുളി (നിര്‍ബന്ധമില്ല)-ചെറിയ ഒരു കഷണം
ഉപ്പ്,എണ്ണ -പാകത്തിനു

തയാറാക്കുന്നവിധം

പാൻ ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് ചെറിയുള്ളി ,വറ്റൽമുളക്,1 തണ്ട് കറിവെപ്പില ഇവ നന്നായി വഴട്ടുക.പാകത്തിനു ഉപ്പും ചേർക്കുക. ഉള്ളി നല്ല ബ്രൗൺ നിറം ആകും വരെ വഴറ്റുക.. ചൂടാറിയ ശെഷം പുളി ചേർക്കുന്നുണ്ടെങ്കിൽ അതും കൂടി ചേർത്ത് ഈ കൂട്ട് അരച്ച് എടുക്കുക.

വെള്ളം ചേർക്കണമെങ്കിൽ മാത്രം കുറച്ച് വെള്ളം ചെർത്ത് ഇളക്കി വക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ,ഇവ മൂപ്പിച്ച് അരച്ച് വച്ചിരിക്കുന്ന ഉള്ളി ചമ്മന്തി കൂടി ചേർത്ത് ഇളക്കി ഒന്നു ചൂടായ ശെഷം തീ ഓഫ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *