3 January, 2021
തേങ്ങ അരച്ച ചിക്കൻ കറി

ചേരുവകൾ
ചിക്കൻ -500gm
ചെറിയുള്ളി -10
സവാള -2
തക്കാളി -1
പച്ചമുളക് -2
തേങ്ങ -1 .5 റ്റീകപ്പ്
പെരുംജീരകം -1/4 റ്റീസ്പൂൺ
കറുവപട്ട -1
ഗ്രാമ്പൂ -2
ഏലക്ക -1
ജാതിപത്രി -1 ചെറിയ പീസ് ( നിർബന്ധമില്ല)
ഇഞ്ചി – വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
എണ്ണ, കടുക് -പാകതിനു
കറിവേപ്പില -1 തണ്ട്
മല്ലിയില – 2 റ്റീസ്പൂൺ
മഞൾപൊടി -1/2 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മല്ലിപൊടി -1.5 റ്റീസ്പൂൺ
ചിക്കൻ മസാല -1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
തയാറാകുന്നവിധം
ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ലെശം ഉപ്പ്,മഞൾപൊടി, കുരുമുളക് പൊടി,ചിക്കൻ മസാല,1/2 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ പുരട്ടി 30 മിനുറ്റ് മാറ്റി വക്കുക.
പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് കറുവപട്ട,ഗ്രാമ്പൂ,പെരും ജീരകം,ഏലക്കാ,ജാതിപത്രി ഇവ ചെർത്ത് ചെറിയുള്ളി അരിഞത്,ഇവ ചേർത്ത് മൂപ്പിക്കുക. ചൂടാറിയ ശെഷം ഈ കൂട്ട്, തേങ്ങ ചേർത് നന്നായി അരച്ച് എടുക്കുക.
പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,ചെറുതായി അരിഞ സവാള,നീളത്തിൽ അരിഞ പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ ചേർത്ത് സവാള നല്ല,ഗോൾഡൻ നിറം.ആകുന്നെ വരെ വഴറ്റുക.
ശെഷം മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി വഴറ്റി,പച്ചമണം മാറി നിറമൊക്കെ മാറി കഴിയുമ്പോൾ തക്കാളി ചെറുതായി അരിഞത് ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞ് കഴിഞ്ഞ് മസാല പുരട്ടിയ ചിക്കൻ ചേർത് ഇളക്കി കുറച്ച് നേരം അടച്ച് വച്ച് വേവിക്കുക.
ചിക്കനിലെ വെള്ളം ഇറങ്ങി വെന്ത് വരുമ്പോൾ അരപ്പ് ചേർത്ത് ഇളക്കി പാകത്തിനു വെള്ളവും ചേർത്ത് അടച്ച് വച്ച് വേവിച്ച് ചിക്കൻ നന്നായി വെന്ത് എണ്ണ തെളിഞ് വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് മല്ലിയില വിതറാം. ചൂടൊടെ തന്നെ ചോറ്, ചപ്പാത്തി, ദോശ, പുട്ട് ,എന്നിവയുടെ എല്ലാം കൂടെ കഴിക്കാം