"> കശുവണ്ടി ചിക്കന്‍ കറി | Malayali Kitchen
HomeRecipes കശുവണ്ടി ചിക്കന്‍ കറി

കശുവണ്ടി ചിക്കന്‍ കറി

Posted in : Recipes on by : Keerthi K J

  • ചേരുവകൾ

    ചിക്കൻ – 1/2 കിലോ
    ചെറുനാരങ്ങ നീര് – 1 ടിസ്പൂൺ
    മുളക്പൊടി – 1 ടേബിള്‍സ്പൂൺ
    മഞ്ഞൾപൊടി – 1/4 ടിസ്പൂൺ
    അണ്ടിപരിപ്പ് – 12 – 15
    പാൽ – 1/4 കപ്പ്
    പട്ട – അര വിരൽ നീളം
    ഗ്രാമ്പൂ – 3 – 4
    സവാള – 2 (ചെറുതായി അരിഞ്ഞത്)
    പച്ചമുളക് – 3
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂൺ
    തക്കാളി – 2
    മല്ലിപൊടി – 1 ടിസ്പൂൺ
    കുരുമുളക് പൊടി – 1 ടിസ്പൂൺ
    കറിവേപ്പില – 2 തണ്ട്
    മല്ലിയില – ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

    തയ്യാറക്കുന്നവിധം

    ചിക്കൻ വ്യത്തിയാക്കി കഷണങ്ങളാക്കി അതിൽ മുളക്പൊടി, മഞ്ഞൾപൊടി, ചെറുനാരങ്ങനീരും, ഉപ്പും പുരട്ടി 1/2 മണിക്കൂർ വെക്കുക.

    അണ്ടിപരിപ്പ് കുറച്ച് ചുടുവെള്ളത്തിൽ 5 മിനിറ്റ് കുതിർത്തു വെക്കുക….ശേഷം വെളളം കളഞ്ഞു പാൽ ചേര്‍ത്ത് അരച്ച് വെക്കുക.

    പാനിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, കറിവേപ്പില ഇട്ട് മൂപ്പിക്കുക… സവാള ഇട്ട് വഴറ്റുക… ബ്രൗൺ നിറമായാൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മല്ലിപൊടിയും, തക്കാളി കഷ്ണങ്ങൾ ഇട്ട് യോജിപ്പിച്ച് നന്നായി വഴറ്റുക.. പുരട്ടി വെച്ച ചിക്കൻ കഷണങ്ങളും, 1 കപ്പ് വെളളവും ചേർത്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറിയ തീയിൽ വേവിക്കുക.

    ചിക്കൻ വെന്താൽ കുരുമുളക് പൊടിയും, കാഷ്യൂ പേസ്റ്റും ചേര്‍ത്ത് യോജിപ്പിച്ച് 2, 3 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക. പാത്രത്തിലേക്ക് മാറ്റി മല്ലിയില അരിഞ്ഞത് വിതറി ചൂടോടെ വിളമ്പാം…

Leave a Reply

Your email address will not be published. Required fields are marked *